National

ടേക്ക് ഓഫിന് ശേഷം ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായി; വിമാന ദുരന്തത്തിൽ ദുരൂഹത വർധിപ്പിച്ച് കണ്ടെത്തലുകൾ

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തിൽ കൂടുതൽ ദുരൂഹത വർധിപ്പിക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. പറന്നുയർന്ന് സെക്കൻഡറുകൾക്കുള്ളിൽ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചു. എൻജിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായും അന്വേഷണത്തിൽ കണഅടെത്തി

ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താൻ ചെയ്തിട്ടില്ലെന്ന് മറുപടി പറയുന്നതും വോയ്‌സ് റെക്കോർഡിലുണ്ട്. 8.07.37 സെക്കൻഡറിൽ വിമാനം ടേക്ക് ഓഫ് റോൾ ആരംഭിച്ചു. 8.08.33 സെക്കൻഡിൽ വി 1 സ്പീഡും 8.08.35ന് വിആർ സ്പീഡും കൈവരിച്ചു

8.08.42 സെക്കൻഡിൽ വേഗത 180 നോട്‌സിൽ എത്തിയതിന് പിന്നാലെ എൻജിൻ 1, എൻജിൻ 2 എന്നിവയുടെ ഫ്യുവൽ കട്ട് ഓഫ് സ്വിച്ചുകൾ റൺ പൊസിഷനിൽ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറി. 8.09.05 സെക്കൻഡിൽ വിമാനത്തിൽ നിന്ന് മെയ് ഡേ കോൾ ലഭിച്ചു

8.08.52 സെക്കൻഡിലും 8.08.56 സെക്കൻഡിലും എൻജിൻ ഫ്യുവൽ കട്ട് ഓഫ് സ്വിച്ചുകൾ റൺ പൊസിഷനിലേക്ക് മാറ്റി. എന്നാൽ എൻജിനുകൾക്ക് പൂർണമായി ത്രസ്റ്റ് വീണ്ടെടുക്കാനായില്ല. ഉടൻ വിമാനം തകർന്നുവീണു. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ല. ഇരു പൈലറ്റുമാർക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!