ഗാസയിലേക്കു ഖത്തര്‍ എണ്ണ എത്തിച്ചുതുടങ്ങി
ദോഹ: യുദ്ധം താറുമാറാക്കിയ ഗാസയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറില്‍നിന്നുള്ള എണ്ണ ഗാസയിലേക്ക് എത്തിത്തുടങ്ങി. 10 ദിവസത്തിനകം 1.24 കോടി ലിറ്റര്‍ എണ്ണ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇന്നലെ മുതല്‍ ഖത്തറില്‍നിന്നുള്ള എണ്ണ എത്തിത്തുടങ്ങിയത്. വെടിനിര്‍ത്തലിന്റെ തുടര്‍ച്ചയായി ഗാസക്ക് ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രഖ്യാപിച്ച അടിയന്തര സഹായത്തിന്റെ ഭാഗമായാണ് ഇന്ധനം നല്‍കുന്നത്. ലാന്റ് ബ്രിഡ്ജ് സ്ഥാപിച്ചാണ് എണ്ണ എത്തിക്കുകയെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഈജിപ്തിനും ഗാസക്കുമിടയിലെ കരിം സലിം ക്രോസിങ് വഴി ആദ്യ ദിനമായ ഇന്നലെ 25 ട്രക്കുകളിലായി ഇന്ധനം എത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
