Friday, 13 November 2026 About Us · Contact Us

സഊദിയില്‍ മഴക്ക് ശമനമായില്ല; ദുരിതത്തിലായി ജനങ്ങള്‍, നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി

Rains Continue In Saudi Arabia People In Distress Many - സഊദിയില്‍ മഴക്ക് ശമനമായില്ല; ദുരിതത്തിലായി ജനങ്ങള്‍, നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി

റിയാദ്: തോരാതെ പെയ്യുന്ന കനത്തമഴയില്‍ ദുരിതത്തിലായിരിക്കുകയാണ് സഊദിയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍. രണ്ടു ദിവസമായി മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളില്‍ മഴ നിലച്ചിട്ടില്ല. മലവെള്ളപ്പാച്ചല്‍ ശക്തമായതോടെ താഴ്‌വരകള്‍ പലതും വെള്ളത്താല്‍ മൂടപ്പെട്ട അവസ്ഥയിലാണ്. നിരവധി വാഹനങ്ങളാണ് ഒഴുക്കിപ്പെട്ടത്. ജിദ്ദ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ വിമാന ഗതാഗതത്തെയും മഴ സാരമായി ബാധിച്ചിരിക്കുന്ന സ്ഥിതിയാണ്. വെള്ളക്കെട്ടില്‍ കുടുങ്ങിയ നിരവധി വാഹനങ്ങളെയും യാത്രക്കാരെയുമെല്ലാം സഊദി സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ പലയിടങ്ങളില്‍നിന്നും രക്ഷിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. ജിദ്ദ, അല്‍ബാഹ, മക്ക, അസീര്‍ എന്നിവിടങ്ങളില്‍ മിന്നലോടുകൂടിയ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ സഊദി അധികൃതര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 20 മുതല്‍ 50 കിലോമീറ്റര്‍ വരെയാവും. രണ്ടര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെടുമെന്നുമാണ് മുന്നറിയിപ്പ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026