Friday, 13 November 2026 About Us · Contact Us

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഒരു ദിര്‍ഹത്തിന് 23.52

Rupee Falls Sharply 23 52 Per Dirham - രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഒരു ദിര്‍ഹത്തിന് 23.52

ദുബൈ: യുഎസ് ഡോളര്‍ കരുത്തുകാട്ടാന്‍ തുടങ്ങിയതോടെ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ രൂപ. ഇന്നത്തെ എക്‌സ്‌ചേഞ്ച് നിരക്കു പ്രകാരം ഒരു ദിര്‍ഹത്തിന് 23.52 ഇന്ത്യന്‍ രൂപയാണ് ലഭിക്കുക. ഇതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. ദിര്‍ഹത്തിനൊപ്പം സഊദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാന്‍ റിയാല്‍, കുവൈത്ത് ദിനാര്‍, ബഹ്‌റൈന്‍ ദിനാര്‍ എന്നിവയുടെയും മൂല്യം ഉയര്‍ന്നത് നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. ഇതേ രീതി തുടരുകയാണെങ്കില്‍ മൂല്യം വീണ്ടും കുറയാമെന്നും ഒരു ദിര്‍ഹത്തിന് 24 രൂപയുടെ മുകളില്‍ വിനിമയ നിരക്ക് എത്തിയേക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചന. സഊദി റിയാലിന് 23.09, ഖത്തര്‍ റിയാല്‍ 23.56, ഒമാന്‍ റിയാല്‍ 224.35, ബഹ്‌റൈന്‍ ദിനാര്‍ 229.13, കുവൈറ്റ് ദിനാര്‍ 280.06 എന്നിങ്ങനെയാണ് ഇന്നത്തെ വിനിമയ നിരക്ക്. ശമ്പളം ലഭിക്കുന്ന ആഴ്ചയോട് ചേര്‍ന്നായതിനാല്‍ മിക്കവരും നാട്ടിലേക്ക് വലിയ തുകയമാണ് മറ്റുള്ളവരില്‍നിന്നും കടംവാങ്ങിപോലും ഇപ്പോള്‍ അയക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026