Friday, 13 November 2026 About Us · Contact Us

സഊദി ഓര്‍ക്കസ്ട്ര കണ്‍സേര്‍ട്ടിന് 16ന് തുടക്കമാവും

Saudi Orchestra Concert To Begin On The 16th - സഊദി ഓര്‍ക്കസ്ട്ര കണ്‍സേര്‍ട്ടിന് 16ന് തുടക്കമാവും

റിയാദ്: സഊദിയുടെ മ്യൂസിക് കമ്മിഷന്‍ മാര്‍വല്‍സ് ഓഫ് സഊദി ഓര്‍ക്കസ്ട്ര എന്ന കണ്‍സേര്‍ട്ടിന് റിയാദില്‍ അതിഥ്യമരുളും. ആദ്യമായാണ് റിയാദില്‍ ഈ കണ്‍സേര്‍ട്ട് നടക്കുന്നത്. കിംങ് ഫഹദ് കള്‍ച്ചറല്‍ സെന്ററിലാണ് 16ന് സംഗീത വിരുന്നിന് തുടക്കമാവുക. സൗദിയുടെ സംഗീത പാരമ്പര്യത്തെയും തദ്ദേശീയരായ കാണികളെയും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സാംസ്‌കാരിക മന്ത്രിയും മ്യൂസിക് കമ്മിഷന്‍ ചെയര്‍മാനുമായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ മൂന്നു ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്. സഊദി നാഷ്ണല്‍ ഓര്‍ക്കസ്ട്ര ആന്റ് കൊയറിന്റെ രാജ്യാന്തര ടൂറിന്റെ ആറാമത്തെ വേദിയാണ് റിയാദിലേതെന്ന് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സഊദിയുടെ സംഗീത പാരമ്പര്യം ലോക വേദികളില്‍ എത്തിക്കാനുളളതാണ് ഈ സംഗീത പരിപാടി. മെക്‌സികോ, ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ എന്നിവിടങ്ങളിലെ അഞ്ചു വേദികള്‍ക്ക് ശേഷമാണ് റിയാദിലേക്കു എത്തുന്നതെന്നും ഏജന്‍സി വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026