Friday, 13 November 2026 About Us · Contact Us

വെടിനിര്‍ത്തലിന് ശേഷം 5,800 ടണ്‍ അവശ്യവസ്തുക്കളുമായി യുഎഇ കപ്പല്‍ ഗാസയിലേക്ക് തിരിച്ചു

Uae Ship Returns To Gaza With 5800 Tons Of Essential Goods - വെടിനിര്‍ത്തലിന് ശേഷം 5,800 ടണ്‍ അവശ്യവസ്തുക്കളുമായി യുഎഇ കപ്പല്‍ ഗാസയിലേക്ക് തിരിച്ചു

അബുദാബി: ഇന്നലെ ഇസ്രായേലിനും ഹമാസിനും ഇടയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതിന്റെ പിറ്റേ ദിവസംതന്നെ യുഎഇയില്‍നിന്നുള്ള കപ്പല്‍ ഗാസയിലേക്ക് തിരിച്ചു. 5,800 മെട്രിക് ടണ്‍ അവശ്യവസ്തുക്കളുമായാണ് കപ്പല്‍ പുറപ്പെട്ടിരിക്കുന്നത്. യുഎഇയുടെ മാതാവ് ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് സംഭാവന ചെയ്ത ഗാസന്‍ ജനങ്ങളുടെ കണ്ണീരൊപ്പാനുള്ള വസ്തുക്കളുമായാണ് കപ്പല്‍ അബുദാബി ഹമരിയ തുറമുഖത്തുനിന്ന് പ്രയാണം ആരംഭിച്ചിരിക്കുന്നത്. ഗാസന്‍ ജനതയെ സഹായിക്കാനായി യുഎഇ ആവിഷ്‌കരിച്ച ഓപറേഷന്‍ ഗാലന്റ് നൈറ്റ് 3 ആരംഭിച്ച ശേഷം അയക്കുന്ന ഏറ്റവും കൂടിയ സഹായ പദ്ധതിയാണിത്. ഫുഡ് സപ്ലിമെന്റ്ുകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരത്തില്‍ കപ്പല്‍ ഈജിപ്തിലെ അല്‍ ആരിഷ് തുറമുഖത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ എത്തിച്ച ശേഷം കരമാര്‍ഗം ഗാസയിലേക്ക് വസ്തുക്കള്‍ എത്തിക്കാനാണ് പദ്ധതി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026