Gulf

കുവൈറ്റിലെ പാതി യുവാക്കളും അവിവാഹിതര്‍

കുവൈറ്റ് സിറ്റി: നികാഹ് കഴിഞ്ഞ് മൂന്നു മിനുട്ടുകള്‍ക്കകം തലാഖ് നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുവൈറ്റില്‍ യുവാക്കളില്‍ പാതിയും അവിവാഹിതരായി തുടരുന്നു. വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയ്ക്കുള്‍്് പ്പെടെ സമഗ്രമായ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന ഒരു രാജ്യത്താണ് അവിവാഹിതരുടെ എണ്ണം വര്‍ധിക്കുന്നത്.

ഒരു കുവൈറ്റ് പൗരന് തന്റെ ജനനം മുതല്‍ വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയ്ക്കുള്‍പ്പെടെ സമഗ്രമായ സര്‍ക്കാര്‍ സഹായ പദ്ധതികള്‍ നിലവിലുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 10.65 ലക്ഷത്തിലധികം പൗര•ാരാണ് കുവൈറ്റിലുള്ളത്. ഈ ജനസംഖ്യയില്‍ 4,09,201 പേര്‍ അവിവാഹിതരാണ്. ഇവരില്‍ 2,15,000 പേര്‍ പുരുഷ•ാരും 1,94,000 പേര്‍ സ്ത്രീകളുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പുരുഷധനമായ മഹര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യമായി വരുന്ന താങ്ങാനാവാത്ത ചെലവുകളുമാണ് വിവാഹ ജീവിതത്തോടുള്ള പുരുഷന്മാരുടെ വൈമുഖ്യത്തിന് കാരണമായി പറയപ്പെടുന്നത്. കുവൈറ്റിലെ വിവാഹമോചന കേസുകളുടെ എണ്ണത്തിലുള്ള വലിയ വര്‍ധനവും വിവാഹം ചെയ്യുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിക്കുന്ന ഘടകമാണ്.

15നും 19നും ഇടയില്‍ പ്രായമുള്ള 2,000-ത്തിലധികം കുവൈറ്റ് പൗരന്‍മാര്‍ വിവാഹിതരായി ജീവിക്കുന്നുണ്ടെന്ന വിചികത്രമായ കാര്യവും കണക്കുകളില്‍ കാണാം. നേരത്തെയുള്ള വിവാഹങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഇവരില്‍ 1,984 പേര്‍ പെണ്‍കുട്ടികളും 104 പേര്‍ ആണ്‍കുട്ടികളുമാണെന്ന് കണക്ക് വ്യക്തമാക്കുന്നു. പലപ്പോഴും മറ്റുള്ളവരുടെ നിര്‍ബന്ധങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും വഴങ്ങിയാണ് ഇത്തരം വിവാഹങ്ങളുണ്ടാവുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുവൈറ്റ് നീതിന്യായ മന്ത്രാലയത്തിന്റെ വാര്‍ഷിക കണക്കുകള്‍ പ്രകാരം കുവൈറ്റ് പൗരന്‍മാര്‍ക്കിടയില്‍ 38,786 വിവാഹമോചന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് 35നും 39നും ഇടയില്‍ പ്രായമുള്ളവരിലാണ്. വിവാഹത്തിന്റെ ആദ്യ വര്‍ഷത്തിനുള്ളില്‍ 800 ദമ്പതികള്‍ വേര്‍പിരിഞ്ഞതായും നീതിന്യായ മന്ത്രാലയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related Articles

Back to top button