National

ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നോട്ടുകെട്ടുകൾ; ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി, യോഗം വിളിച്ചു

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്ന് കോടികൾ കണ്ടെത്തിയ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുമായും എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെയുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും.

ജുഡീഷ്യൽ അക്കൗണ്ടബിലിറ്റിയെ കുറിച്ചായിരിക്കും ചർച്ച. പാർലമെന്റ് പാസാക്കിയതും പിന്നീട് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീം കോടതി റദ്ദാക്കിയതുമായി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ നിയമനത്തെ കുറിച്ച് ധൻകർ നേരത്തെ രാജ്യസഭയിൽ പരാമർശങ്ങൾ നടത്തിയിരുന്നു.

ഈ നിയമനിർമാണം നിലനിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നാണ് ധൻകർ പറഞ്ഞത്. ഒരു രാഷ്ട്രീയക്കാരന്റെ കാര്യത്തിലാണ് ഇത് സംഭവിച്ചതെങ്കിൽ സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ വ്യവസ്ഥാപിത പ്രതികരണം ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ധൻകർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!