Technology

സെൽഫ് റിപ്പയർ കിറ്റുമായി എച്ച്എംഡി സ്കൈലൈൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

യൂറോപ്പിൽ ലോഞ്ച് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്ച (സെപ്റ്റംബർ 16) എച്ച്എംഡി സ്കൈലൈൻ ഇന്ത്യയിൽ അവതരിപ്പിച്ചു. 12 ജിബി റാമുമായി പെയർ ചെയ്ത സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റാണ് ഹാൻഡ്‌സെറ്റിൻ്റെ കരുത്ത്. ഇത് ഒരു 4,600 mAh ബാറ്ററി പായ്ക്ക് ചെയ്യുന്നു. കൂടാതെ സെൽഫ് റിപ്പയർ കിറ്റുമായി ആണ് ഇത് ഷിപ്പ് ചെയ്യുന്നത്. ഡിസ്‌പ്ലേയും ബാറ്ററിയും ഉൾപ്പെടെ ഫോണിൻ്റെ ചില ഭാഗങ്ങൾ ഡിസ്അസംബ്ലിംഗ് ചെയ്യാനും മാറ്റി സ്ഥാപിക്കാനും ഉപയോക്താക്കൾക്ക് കഴിയും.

ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണിൽ 108 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും 50 മെഗാപിക്സൽ സെൽഫി ഷൂട്ടറും സജ്ജീകരിച്ചിരിക്കുന്നു. ആദ്യം ഇന്ത്യയിലെ എച്ച്എംഡി സ്കൈലൈൻ സ്മാർട്ട്ഫോണിനെ വില, ലഭ്യത എന്നിവയെ കുറിച്ച് നോക്കാം. ഇന്ത്യയിൽ എച്ച്എംഡി സ്കൈലൈന്റെ വില 12 ജിബി + 256 ജിബി ഓപ്ഷന് 35,999 രൂപ ആണ്.

നിയോൺ പിങ്ക്, ട്വിസ്റ്റഡ് ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്. ആമസോൺ, എച്ച്എംഡി ഇന്ത്യ വെബ്സൈറ്റ്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി രാജ്യത്ത് എച്ച്എംഡി സ്കൈലൈൻ വാങ്ങാൻ ലഭ്യമാണ്. ഇനി എച്ച്എംഡി സ്കൈലൈൻ ഫോണിന്റെ സ്പെസിഫിക്കേഷനുകളിലേക്കും ഫീച്ചറുകളിലേക്കും മറ്റും വരാം.

എച്ച്എംഡി സ്കൈലൈനിൽ 6.55-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,800 x 2,400 പിക്സലുകൾ) പോൾഇഡ് സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 1,000 നിറ്റ് പീക്ക് ബ്രൈറ്റ്‌നസ് ലെവൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം എന്നിവയുണ്ട്. 12 ജിബി റാമും 256 ജിബി റാമും ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 7s Gen 2 SoC ആണ് ഇത് നൽകുന്നത്. ആൻഡ്രോയിഡ് 14ൽ ആണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.

ഒപ്‌റ്റിക്‌സിനായി, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 108 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 50 മെഗാപിക്‌സൽ ടെലിഫോട്ടോ ഷൂട്ടർ, അൾട്രാവൈഡ് ലെൻസുമായി ജോടിയാക്കിയ 13 മെഗാപിക്‌സൽ സെൻസർ എന്നിവ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് എച്ച്എംഡി സ്‌കൈലൈൻ വഹിക്കുന്നു. ഫ്രണ്ട് ക്യാമറയിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ സെൻസർ ഉണ്ട്.

ഇടത് അറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു കസ്റ്റമൈസ് ബട്ടൺ എച്ച്എംഡി സ്കൈലൈനിൽ സജ്ജീകരിച്ചിരിക്കുന്നു. പ്രസ് ആൻഡ് ഹോൾഡ്, ഡബിൾ പ്രസ് പ്രവർത്തനങ്ങൾ എന്നിവ ഉപയോഗിച്ച് വ്യത്യസ്ത ഫംഗ്‌ഷനുകൾ നിർവഹിക്കുന്നതിന് ഇത് ഉപയോഗിക്കാൻ സാധിക്കും. കമ്പനി പറയുന്നതനുസരിച്ച്, ഫോൺ HMD Gen 2 റിപ്പയറബിലിറ്റിയെ പിന്തുണയ്ക്കുന്നു. ബാക്ക് പാനൽ അഴിച്ച് മാറ്റാനും ഡിസ്‌പ്ലേ കേടായാൽ മാറ്റിസ്ഥാപിക്കാനും ഉപയോക്താക്കളെ സഹായിക്കുമെന്ന് പറയപ്പെടുന്ന ഒരു സെൽഫ് റിപ്പയർ കിറ്റിനൊപ്പം ആണ് ഇത് വരുന്നത്.

Qualcomm aptX അഡാപ്റ്റീവ് ഓഡിയോ പിന്തുണയുള്ള ഡ്യുവൽ സ്പീക്കറുകളാണ് സ്മാർട്ട്ഫോണിനുള്ളത്. 33W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 4,600mAh മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററിയാണ് എച്ച്എംഡി സ്കൈലൈനിൻ്റെ പിന്തുണ. ഇത് 15W മാഗ്നറ്റിക് വയർലെസ്, 5W റിവേഴ്സ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. എന്നാൽ ഫോണിന്റെ ബോക്സിൽ ചാർജർ ഉണ്ടാകില്ല. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ Wi-Fi 6E, ബ്ലൂടൂത്ത് 5.2, GPS, NFC, OTG, USB Type-C എന്നിവ ഉൾപ്പെടുന്നു.

സുരക്ഷയ്ക്കായി, എച്ച്എംഡി സ്കൈലൈനിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ ഉണ്ട്. പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്ക്കായി IP54 റേറ്റഡ് ബിൽഡ് ഹാൻഡ്‌സെറ്റിന് ഉണ്ട്. ഇതിന് 160.0 x 76.0 x 9.0 മിമി വലിപ്പവും 210 ഗ്രാം ഭാരവും ആണ് ഉള്ളത്.

Related Articles

Back to top button