Kerala
ജാമ്യവ്യവസ്ഥ ലംഘിച്ചു; പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുറുപ്പുംപടിയിലെ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചതിന് പള്‍സര്‍ സുനിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സുനിയുടെ ജാമ്യം റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും
കര്‍ശന വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നത്. പിന്നാലെയാണ് ഇയാള്‍ ഹോട്ടലില്‍ കയറി അതിക്രമം കാണിച്ചത്.