National

കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല; കോൺഗ്രസിന്റേത് നുണയുടെ കടയെന്നും മോദി

കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ശ്രദ്ധാഞ്ജലിയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റേത് നുണയുടെ കടയാണ്. കർണാടകയിലും ഹിമാചലിലും തെലങ്കാനയിലും നുണ പരത്തിയാണ് അധികാരത്തിൽ വന്നത്. അധികാരത്തിൽ വന്നതോടെ വാഗ്ദാനങ്ങൾ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖജനാവ് കാലിയായി. അഴിമതി പെരുകി. മറ്റു പാർട്ടികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കുന്നു. കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്നവർ എന്ന് പറഞ്ഞു കാലി പേജുകളുള്ള ഭരണഘടനയുമായി കറങ്ങുന്നുവെന്നും മോദി പറഞ്ഞു.

രാജ്യം ഭരിക്കുന്നത് പാവപ്പെട്ടവനെ കുറിച്ച് ചിന്തിക്കുന്ന സർക്കാരാണ്. 25 കോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയെന്നും പാവപ്പെട്ടവർക്കായി നിരവധി കേന്ദ്ര പദ്ധതികൾ നടപ്പാക്കിയെന്നും മോദി വ്യക്തമാക്കി. അതിന്റെ ഗുണം മഹാരാഷ്ട്രയിൽ ലഭിക്കുന്നതിന് സംസ്ഥാനത്ത് ഭരണത്തുടർച്ച ആവശ്യമുണ്ടെന്നും മോദി പറഞ്ഞു

Related Articles

Back to top button