Thursday, 26 November 2026 About Us · Contact Us

ഭാര്യയുടെ പ്രസവത്തിന് ഭർത്താവിനും അവധി; പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസം പിതൃത്വ അവധി അനുവദിച്ച് വിജയ് സർക്കാർ

Vijay, Chennai - ഭാര്യയുടെ പ്രസവത്തിന് ഭർത്താവിനും അവധി; പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസം പിതൃത്വ അവധി അനുവദിച്ച് വിജയ് സർക്കാർ

ഭാര്യയുടെ പ്രസവസമയത്ത് ഭർത്താവിനും അവധി അനുവദിച്ച് തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്തെ പുരുഷ സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി (Paternity Leave) അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിറക്കി. തമിഴ്‌നാട്ടിൽ ആദ്യമായാണ് പുരുഷ സർക്കാർ ജീവനക്കാർക്ക് ഇത്തരമൊരു ആനുകൂല്യം അനുവദിക്കുന്നത്.

വിവാഹിതരായ പുരുഷ സർക്കാർ ജീവനക്കാർക്കാണ് പുതിയ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുക. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ കുഞ്ഞ് ജനിച്ച തീയതി മുതൽ ആറുമാസത്തിനുള്ളിലോ 15 ദിവസത്തെ അവധി പ്രയോജനപ്പെടുത്താം.

പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതിൽ പിതാവിന്റെ പങ്ക് പ്രധാനമാണെന്ന് സർക്കാർ വ്യക്തമാക്കി. കുഞ്ഞിന്റെ ആദ്യകാല പരിചരണത്തിലും കുടുംബ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കുന്നതിലും പിതാവിന്റെ സാന്നിധ്യം ഉറപ്പാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം.

പുരുഷ ജീവനക്കാർക്ക് പിതൃത്വ അവധി അനുവദിക്കണമെന്ന ആവശ്യം സർക്കാർ ജീവനക്കാരിൽനിന്ന് ഉയർന്നിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

നിലവിൽ തമിഴ്‌നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നുണ്ട്. പിതൃത്വ അവധി കൂടി അനുവദിച്ചതോടെ കേരളം, സിക്കിം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് തമിഴ്‌നാടും എത്തി.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ട്രംപിന്റെ തീരുവ ഭീഷണി അംഗീകരിക്കാനാവില്ല; അമേരിക്കയ്‌ക്കെതിരെ ബ്രസീൽ: ചുമത്തലുകൾ അടിസ്ഥാനരഹിതമെന്ന് ചൈന

ട്രംപിന്റെ തീരുവ ഭീഷണി അംഗീകരിക്കാനാവില്ല; അമേരിക്കയ്‌ക്കെതിരെ ബ്രസീൽ: ചുമത്തലുകൾ അടിസ്ഥാനരഹിതമെന്ന് ചൈന

3 മണിക്കൂർ മുൻപ്
പാക് വെബ് സീരിസുകൾ ഇന്ത്യയിൽ പ്രദർശിപ്പിക്കരുത്; നെറ്റ്ഫ്ലിക്സിന് കേന്ദ്രത്തിന്റെ കർശന നിർദേശം

പാക് വെബ് സീരിസുകൾ ഇന്ത്യയിൽ പ്രദർശിപ്പിക്കരുത്; നെറ്റ്ഫ്ലിക്സിന് കേന്ദ്രത്തിന്റെ കർശന നിർദേശം

3 മണിക്കൂർ മുൻപ്
നേപ്പാളിലെ പ്രളയം: കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കാൻ നടപടികൾ തുടങ്ങി

നേപ്പാളിലെ പ്രളയം: കാണാതായ 213 ഇന്ത്യക്കാരെ മരിച്ചതായി പ്രഖ്യാപിക്കാൻ നടപടികൾ തുടങ്ങി

4 മണിക്കൂർ മുൻപ്
മുഖ്യമന്ത്രി മിടുമിടുക്കൻ; പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശന് പക്വതയില്ലായിരുന്നു: ഇപ്പോൾ പക്വത വന്നിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി മിടുമിടുക്കൻ; പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സതീശന് പക്വതയില്ലായിരുന്നു: ഇപ്പോൾ പക്വത വന്നിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

4 മണിക്കൂർ മുൻപ്
‘ചോരയ്ക്ക് ചോര’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആദ്യം ചോദിക്കണം; മുഖ്യമന്ത്രിയെക്കാൾ വലുതല്ല മധുസൂദനൻ: കെ.കെ രാഗേഷ്

‘ചോരയ്ക്ക് ചോര’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആദ്യം ചോദിക്കണം; മുഖ്യമന്ത്രിയെക്കാൾ വലുതല്ല മധുസൂദനൻ: കെ.കെ രാഗേഷ്

5 മണിക്കൂർ മുൻപ്
ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിയമത്തിനെതിരെ ട്രംപ് ഭരണകൂടം; അഭിപ്രായ സ്വാതന്ത്ര്യത്തിന് തിരിച്ചടിയെന്ന് വിമർശനം

ഓസ്‌ട്രേലിയയുടെ സോഷ്യൽ മീഡിയ നിയമത്തിനെതിരെ ട്രംപ് ഭരണകൂടം; അഭിപ്രായ സ്വാതന്ത്ര്യത്തിന് തിരിച്ചടിയെന്ന് വിമർശനം

7 മണിക്കൂർ മുൻപ്