Gulf
ദുബൈക്ക് പുതിയ ക്രിമിനല്‍ അനാലിസിസ് സെന്റര്‍ വരുന്നു
ദുബൈ: ക്രിമിനല്‍ ഡാറ്റകള്‍ വിശകലനം ചെയ്യാന്‍ ദുബൈ പൊലിസിനെ സഹായിക്കുന്ന പുതിയ ക്രിമിനല്‍ അനാലിസിസ് സെന്റര്‍ ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വെളിപ്പെടുത്തി. ദുബൈ പൊലിസിനായുള്ള രണ്ട് ബില്യണ്‍ ദിര്‍ഹത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമാണ് ഡാറ്റ സെന്റെന്നും ശൈഖ് മുഹമ്മദ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
അല്‍ റുവയ്യ മേഖലയില്‍ ദുബൈ പൊലിസ് അക്കാഡമി കെട്ടിട നിര്‍മാണവും ഇതില്‍ ഉള്‍പ്പെടും. 2,500 ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ സൗകര്യം ഇതിലുണ്ടാവും. ഒരു സ്പെഷലൈസ്ഡ് ട്രെയിനിങ് സെന്റര്‍ ഹത്തയില്‍ നിര്‍മിക്കുമെന്നും തന്റെ ദുബൈ പൊലിസ് ആസ്ഥാനത്തെ സന്ദര്‍ശനത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് ദുബൈ ഭരണാധികാരി എക്സ് പ്ലാറ്റ്ഫോണിലൂടെ പറഞ്ഞു.