ദേവനന്ദ: ഭാഗം 19

ദേവനന്ദ: ഭാഗം 19

എഴുത്തുകാരി: ടീന കൊട്ടാരക്കര

“നന്ദയെ കല്യാണം ആലോചിക്കാനോ ” ശേഖരൻ വിശ്വാസം വരാതെ ചോദിച്ചു.

” അതേ.. വീട്ടിൽ വിഷ്ണുവിന് വേണ്ടി ഞങ്ങൾ ആലോചനകൾ നടത്തുന്നുണ്ട്. അവന്റെ അച്ഛനോട് ഞാനാ നന്ദയുടെ കാര്യം സൂചിപ്പിച്ചത്. ”

“അല്ല.. കല്യാണമെന്നൊക്കെ പറയുമ്പോ.. ” ശേഖരൻ തലയിൽ ഉഴിഞ്ഞുകൊണ്ട് പറഞ്ഞു

” ഇങ്ങനെ ഒരു ആലോചന ഞങ്ങളുടെ മനസ്സിൽ വന്നു. പണ്ടുമുതലേ രണ്ടു കൂട്ടർക്കും പരസ്പരം അറിയുകയും ചെയ്യാം. ഇതങ്ങു നടത്താം എന്നൊരു ചിന്തയിലാ ഞങ്ങൾ.. അതാ മാധവേട്ടനോട് സംസാരിക്കാനായി വന്നത് ”

“വിഷ്ണുവിന് സമ്മതം ആണോ ” രാഘവൻ ചോദിച്ചു

” സമ്മതക്കുറവ് ഉണ്ടാകാൻ ഇടയില്ല. അവന്റെ മനസിലും ചെറിയൊരു താല്പര്യം ഉള്ളതായിട്ട എനിക്ക് തോന്നിയത്.. നന്ദയുടെ കോളേജിൽ ആണല്ലോ അവൻ പഠിപ്പിക്കുന്നത്.. ഇപ്പൊ വീട്ടിലെത്തിയാലും മിക്ക സമയങ്ങളിലും ക്‌ളാസ്സിലെ കാര്യങ്ങൾ ആണ് സംസാരം.. ” ലെക്ഷ്മിയമ്മ ചിരിച്ചു.

“മം… ” ശേഖരൻ ഒന്നമർത്തി മൂളി

” ഞാൻ ഈ കാര്യം ഇവിടെ വന്നു സംസാരിച്ചതൊന്നും അവനു അറിയില്ല. മാധവേട്ടന്റെ തീരുമാനം അറിഞ്ഞതിനു ശേഷം അവന്റെ അച്ഛനും ഞാനും കൂടി ഇങ്ങോട്ടേക്കു വരാമെന്നു വിചാരിക്കുകയാ. ”

” കല്യാണം നടത്താൻ ഞങ്ങൾക്ക് എതിർപ്പൊന്നും ഇല്ല..എത്രയും വേഗം വേണമെങ്കിൽ അതും ആകാം.. ഇനിയിപ്പോ കൂടുതൽ ആലോചിക്കാൻ എന്താ ഉള്ളത്.. നല്ല ബന്ധം അല്ലെ.. മാധവേട്ടന് എതിർപ്പുണ്ടാകാൻ വഴിയില്ല ” ശേഖരൻ ലെക്ഷ്മിയമ്മയോട് പറഞ്ഞു.

നന്ദ അയാളെ തുറിച്ചു നോക്കി.
“അല്ലെങ്കിലും നല്ലൊരു ബന്ധം ഒത്തുകിട്ടിയാൽ ഒരുപാടൊന്നും ആലോചിച്ചു നിക്കരുത്. ഉടനെ നടത്തണം ” അവളുടെ നോട്ടത്തെ അവഗണിച്ചു അയാൾ തുടർന്നു.

“മോൾക്ക് എന്തേലും ഇഷ്ടക്കുറവുണ്ടോ ” ലെക്ഷ്മിയമ്മ നന്ദയുടെ അടുത്തേക്ക് വന്നു ചോദിച്ചു. അവൾ എന്ത് പറയണം എന്നറിയാതെ കുഴങ്ങി നിന്നു.

“എന്തായാലും പറഞ്ഞോ.. മോൾക്ക് പൂർണ സമ്മതം ഉണ്ടെങ്കിൽ മാത്രമേ വിവാഹം നടക്കുള്ളൂ. ” ലെക്ഷ്മിയമ്മ അവളുടെ മറുപടിക്കായി കാത്തു.

“അവൾക്ക് സമ്മതം ആണെന്നെ.. ” സുമതി നന്ദയുടെ തോളിൽ കൈ ചേർത്ത് പിടിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു. നന്ദ അവരെ അത്ഭുതത്തോടെ നോക്കി.

” കണ്ടില്ലേ . പെണ്ണ് ഇപ്പഴും ഒന്നും പറയാൻ പറ്റാതെ നാണിച്ചു നിക്കുവാ. അവളുടെ മനസ് ഞങ്ങൾക്ക് അറിയാം.. നന്ദയ്ക്ക് സമ്മതക്കുറവ് ഒന്നും തന്നെ ഇല്ല ”

നന്ദ ഇതെല്ലാം കണ്ടു അന്ധാളിച്ചു നിന്നു. തനിക്കു ചുറ്റും എന്താ സംഭവിക്കുന്നത്. എത്ര പെട്ടന്നാ ചെറിയമ്മ നിറം മാറി സംസാരിക്കുന്നത്. തന്നെ ഒഴിവാക്കി വിടാൻ ആണ് ഇവരുടെ ഉദ്ദേശം എന്ന് നന്ദയ്ക്ക് മനസിലായി.

” എനിക്ക്… എനിക്ക് ഉടനെ കല്യാണം വേണ്ട..പഠിക്കണം.. ” അവൾ വിക്കി പറഞ്ഞു.

“അതിപ്പോ കല്യാണം കഴിഞ്ഞും പഠിക്കാമല്ലോ.. വിഷ്ണു അതിനു എതിര് നിക്കില്ല. ” സുമതി അവളോടായി പറഞ്ഞു.

നന്ദയ്ക്ക് ചെറുതായി ദേഷ്യം വന്നു. സമ്മതം അല്ലെന്നു പറയണം എന്ന് അവൾക്കു ഉണ്ടായിരുന്നു, എന്നാൽ തല്ക്കാലം ദേവേട്ടനുമായുള്ള ഇഷ്ടം ആരും അറിയാതെ ഇരിക്കണം എന്ന ദേവന്റെ വാക്കുകൾ അവൾ ഓർത്തു. മാത്രവുമല്ല ലെക്ഷ്മിയമ്മയോട് അറുത്ത് മുറിച്ചു സംസാരിക്കാനും അവൾക് പറ്റിയില്ല.

” മോൾടെ മനസ് അറിയാൻ വേണ്ടി ചോദിച്ചെന്നെ ഉള്ളു ” അവർ പുഞ്ചിരിച്ചു

“എങ്കിൽപ്പിന്നെ ഞാൻ ഇറങ്ങട്ടെ, ദേവകിയമ്മയ്ക്ക് സുഖം ആയി തിരിച്ചു വരുമ്പോ ഞങ്ങൾ വരാം. ”
നന്ദ തലയാട്ടി. ലക്ഷ്മിയമ്മ പോയതും സുമതിയുടെ ഭാവം മാറി.

” നിനക്ക് സമ്മതം ആണെന്ന് പറയരുന്നില്ലേ ”

“എന്തിന് ”

“എന്തിനെന്നോ.. കല്യാണം നടത്താൻ ”

“എനിക്ക് സമ്മതം അല്ല.. ”

“എന്ത്കൊണ്ട് ” ശേഖരനാണ് ചോദിച്ചത്

” എനിക്ക് കല്യാണം നടത്താൻ സമയം ആകുമ്പോൾ എന്റെ അച്ഛൻ നടത്തിക്കോളും. മറ്റാരും അതിൽ മുൻകൈ എടുക്കേണ്ട ”

“അധികപ്രസംഗി.. എന്ത് കണ്ടിട്ടാടി നീ അഹങ്കരിക്കുന്നത്.. നിന്റെ അച്ഛന് നിന്നെ കെട്ടിച്ചു വിടാനുള്ള സമ്പത്തൊനും ഇല്ല.. കയറി കിടക്കാൻ ഒരു കിടപ്പാടം പോലും ഇല്ല.. നീ ഈ കല്യാണത്തിന് സമ്മതിച്ചാൽ ഞങ്ങൾ എല്ലാരും ചേർന്ന് മാന്യമായ രീതിയിൽ നിന്നെ പറഞ്ഞു അയക്കാം.അല്ലാതെ നിഗളിക്കാൻ ആണ് ഭാവമെങ്കിൽ ഇവിടെ നിന്നു പോകത്തെ ഉള്ളു ”

“എന്നെ ഉടനെ കല്യാണം കഴിപ്പിച്ചു വിടണമെന്ന് നിങ്ങൾക്കെല്ലാം എന്താ നിർബന്ധം.. എന്റെ പഠിത്തം പോലും തീർന്നിട്ടില്ല ”

“പിന്നെ.. വെല്യ പഠിപ്പല്ലേ നീ പഠിക്കുന്നത്. ഒരു അഗ്രിക്കൾച്ചറുകാരി ” അങ്ങോട്ടേക്ക് കടന്നു വന്ന ആതിര പരിഹാസത്തോടെ പറഞ്ഞു

” അതേ…വലിയ പഠിപ്പൊന്നും അല്ലായിരിക്കും, പക്ഷെ എനിക്ക് അത് മതി.”

” മാധവേട്ടനെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചോളാം. എനിക്കറിയാം ഈ കല്യാണം നടത്താൻ ” ശേഖരൻ നന്ദയെ നോക്കികൊണ്ട് അകത്തേക്ക് കയറിപ്പോയി. മറ്റുള്ളവരും അകത്തേക്ക് പോയി. നന്ദ എന്താ ചെയ്യേണ്ടതെന്ന് അറിയാതെ അവിടെത്തന്നെ നിന്നു.

വിഷ്ണു സർ നു തന്നോട് ഇഷ്ടം ഉണ്ടായിരുന്നോ.. ഒരിക്കൽ പോലും അങ്ങനെ തോന്നിയിട്ടില്ല… മീര പറഞ്ഞപ്പോഴും താനത് കാര്യമാക്കിയില്ല. ദേവേട്ടനെ തനിക്ക് ഇഷ്ടമാണെന്നുള്ള കാര്യം വിഷ്ണു സർ നു അറിയാവുന്നത് അല്ലെ… പിന്നെന്താ ഇങ്ങനെയൊരു കല്യാണാലോചന.. നന്ദ ഓരോന്നൊക്കെ ചിന്തിച്ചു.

അവളുടെ നിൽപ്പ് കണ്ടുകൊണ്ടാണ് മാലിനി വന്നത്.

“നന്ദേ… ഇത് നല്ലൊരു ബന്ധം അല്ലെ..വടക്കേടത്തു കുടുംബത്തേക്ക് നിന്നെ ആലോചിച്ചത് തന്നെ നിന്നോടുള്ള ലെക്ഷ്മിയമ്മയുടെ ഇഷ്ടം കൊണ്ടാ..നീയൊന്ന് ചിന്തിച്ചു നോക്കിക്കേ.., നിന്റെ എല്ലാ അവസ്ഥയും അറിഞ്ഞുകൊണ്ട് അല്ലെ അവർ ഈ ബന്ധത്തിന് തയ്യാറായത്.. അതില്കൂടുതൽ എന്താ ഇനി വേണ്ടത്..നിന്നെ അവർ പൂർണമായും അംഗീകരിക്കുകയും സ്നേഹിക്കയും ചെയ്യും. മോൾ ഇതിനു സമ്മതിക്ക്‌.. ” മാലിനി നന്ദയോട് പറഞ്ഞു. നന്ദ തലകുനിച്ചിരുന്നതേ ഉള്ളു.

“മാധവേട്ടനും ഇത് സമ്മതമാകും, നിനക്ക് നല്ല ജീവിതം കിട്ടാൻ അല്ലെ ഏട്ടൻ ശ്രെമിക്കുള്ളു. ” നന്ദ മൗനമായി ഇരുന്നു.

മറുപടി ഒന്നും കിട്ടാതെയിരുന്നപ്പോ മാലിനി അവളുടെ മുഖം പിടിച്ചുയർത്തി. നന്ദയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവർ കണ്ടു.

“നീയെന്താ കരയുന്നോ . ” മാലിനി അങ്കലാപ്പോടെ ചോദിച്ചു.

“എല്ലാവർക്കും ഇഷ്ടം ആവും.. എനിക്കോ.. എനിക്ക് ഇഷ്ടം ആകണ്ടേ ” അവൾ വിറയലോടെ ചോദിച്ചു. മാലിനി സംശയത്തോടെ അവളെ നോക്കി. ദേവനുമായുള്ള ഇഷ്ടത്തെക്കുറിച്ചും ഇതിനിടയിൽ നടന്ന നാടകങ്ങളും എല്ലാം അവൾ മാലിനിയോട് തുറന്നു പറഞ്ഞു.

“മോളെ …. ആതിര…. അവൾ ദേവനെ മാത്രമേ വിവാഹം ചെയ്യൂ എന്ന വാശിയിൽ നിക്കുവാ..ഇവിടെ എല്ലാവരും അത് ഉറപ്പിച്ച മട്ടിലും..” നന്ദ പറഞ്ഞതെല്ലാം കേട്ടതിനു ശേഷം മാലിനി പറഞ്ഞു

“ദേവേട്ടന് ആതിര ചേച്ചിയെ ഇഷ്ടമല്ല.. എന്നോടാ ദേവേട്ടന് സ്നേഹം ഉള്ളത്.. ഞങ്ങളുടെ കല്യാണം നടത്താമെന്നു മുത്തശ്ശി എനിക്ക് വാക്ക് തന്നിട്ടുണ്ട് ”

” അതാകും നിന്റെ കല്യാണം നടത്താൻ ഇവിടെ എല്ലാവർക്കും ഇത്ര ധൃതി.. അമ്മ സുഖമായി തിരികെ വന്നാൽ വിൽപത്രം മാറ്റിയെഴുതാൻ സമ്മതിക്കരുത്, അതിനു മുന്നേ അതിരയുടെയും ദേവന്റെയും വിവാഹം നടത്തണമെന്നും അതിനു തടസമായി നന്ദ ഉണ്ടാകരുതെന്നും ശേഖരേട്ടൻ പലതവണ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. ” നന്ദ മാലിനി പറയുന്നതെല്ലാം കേട്ടു കൊണ്ടിരുന്നു.

“എന്തായാലും നീ വിഷ്ണുവിനോട് ദേവന്റെ കാര്യം തുറന്നു പറയണം.. അവരായി ഇതിൽനിന്നു പിന്മാറിയാൽ മതിയല്ലോ.
എല്ലാം നേരെയാവും. ” നന്ദ മാലിനിയെനോക്കി പുഞ്ചിരിച്ചു.

—————————————————————

പിറ്റേന്നു കോളേജിലെത്തിയതും നന്ദ മീരയോടും കല്യാണിയോടും തലേന്ന് നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു

“കണ്ടില്ലേ… ഇപ്പൊ എന്തായി.. ഞാൻ പറഞ്ഞതല്ലേ അങ്ങേർക്ക് പ്രേമം ആണെന്ന് ” മീര കൈ രണ്ടും കെട്ടി നിവർന്നിരുന്നു ചോദിച്ചു

“എന്നാലും നിന്നെ സമ്മതിച്ചിരിക്കുന്നു മീരേ… അപ്പൊ വിഷ്ണു സാറിനു നന്ദകുട്ടിയെ കല്യാണം കഴിക്കണം.. ” കല്യാണി താടിക്കു കൈ കൊടുത്ത് പറഞ്ഞു.

“നീയല്ലേ പറഞ്ഞത് നിന്റെം ദേവേട്ടന്റേം കാര്യമെല്ലാം അയാൾക്ക് അറിയാമെന്നു.. എന്നിട്ട് എന്തിനാ അയാൾ അമ്മയെ നിന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ടത് ” മീര സംശയിച്ചു

” അതാ എനിക്കും അറിയാത്തത് ” നന്ദ കൈമലർത്തി

“സർ അറിഞ്ഞിട്ടില്ല അമ്മ തറവാട്ടിൽ വന്ന കാര്യമൊന്നും. വീട്ടിൽ എപ്പോഴും നമ്മുടെ കാര്യമാണ് പറയുക എന്ന്…താൽപര്യക്കുറവ് ഉണ്ടാവില്ലെന്നും പറഞ്ഞു ” നന്ദ മീരയെയും കല്യാണിയേയും നോക്കി.

അവരും എന്താ കാര്യമെന്ന് അറിയാതെ അവളെ നോക്കിയിരുന്നു. അന്ന് വിഷ്ണു സർ ഫസ്റ്റ് അവർ ക്ലാസ്സിലെത്തി. പഠിപ്പിക്കുന്നതിനിടയിൽ നന്ദ വിഷ്ണുവിനെ നോക്കിയതേ ഇല്ല. മൂവരും മിണ്ടാതെ ക്ലാസ്സിൽ ഇരിക്കുന്നതെന്താണെന്നു ബാക്കിയുള്ള കുട്ടികളും അതിശയിച്ചു.

ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം വിഷ്ണു അവരുടെ അടുത്തേക്കെത്തി.

” നന്ദ..ലഞ്ച് ബ്രെക്കിനു വാകമരത്തിനു അടുത്തേക്കൊന്ന് വരണേ ” വിഷ്ണു അവളോട് പറഞ്ഞു
നന്ദ തലയാട്ടി. എന്താ സംഭവം എന്നറിയാതെ മീരയും കല്യാണിയും പരസ്പരം നോക്കി.
ദേവേട്ടനുമായുള്ള കാര്യം തുറന്നു പറയണമെന്ന് നന്ദ മനസ്സിൽ കണക്കു കൂട്ടി.

ഉച്ചക്ക് ഭക്ഷണം അല്പം മാത്രം കഴിച്ചിട്ട് മൂവരും വാകമരത്തിനു അടുത്തേക്ക് ഓടി. അവർ ചെല്ലുമ്പോൾ വിഷ്ണു അവിടെ നിൽപ്പുണ്ട് . നന്ദ അങ്ങോട്ടേക്ക് നടന്നടുത്തു. കല്യാണിയും മീരയും അല്പം മാറി നിന്നു .

നന്ദയുടെ നെഞ്ചിടിപ്പ് കൂടുന്നുണ്ടായിരുന്നു. എന്ത് പറയും എങ്ങനെ പറയും എന്നവൾക്ക് ആശയകുഴപ്പം ഉണ്ടായി. നന്ദയെ നോക്കി വിഷ്ണു പുഞ്ചിരിച്ചു. വിളറിയ മുഖവുമായി നന്ദ അവന്റെ മുന്നിൽ നിന്നു.

“നന്ദ… ഈ പ്രണയം എന്ന് പറയുന്നത് എത്ര സുന്ദരം ആണല്ലേ…നമ്മൾ പോലും അറിയാതെ നിനയ്ക്കാതെ മനസ്സിൽ മൊട്ടിടുന്ന വികാരം.. !”

നന്ദയ്ക്ക് വിഷ്ണുവിനെ നോക്കാൻ പേടി തോന്നി

“രണ്ടു വ്യത്യസ്ത ധ്രുവങ്ങൾ തമ്മിൽ ആകർഷിക്കുന്നത് പോലെ…ഒരാൾ മറ്റൊരാളിൽ ആകർഷിക്കുന്നു ” വിഷ്ണു മെല്ലെ ചിരിച്ചു

“സർ .. ” നന്ദ വിഷ്ണുവിനെ പതിയെ വിളിച്ചു

എന്താണെന്ന ഭാവത്തിൽ അവൻ തിരിഞ്ഞ് നോക്കി

” സർ…എനിക്ക്.. എനിക്ക് ദേവേട്ടനെ ഇഷ്ടമാണ് ”

വിഷ്ണു പുരികം ഉയർത്തി അവളെ നോക്കി.

“സാറിന്റെ അമ്മയോട് എനിക്ക് അറുത്ത് മുറിച്ചു പറയാൻ അറിയില്ലാരുന്നു.. അതാ ഇന്നലെ ഞാൻ.. ” നന്ദ നിന്നു വിയർത്തു

“നന്ദ എന്തൊക്കെയാ പറയുന്നത് ” വിഷ്ണു അവളെ നോക്കി.
തലേന്ന് നടന്ന കാര്യങ്ങളെല്ലാം അവൾ പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം വിഷ്ണു കുറെ നേരം ചിരിച്ചു. നന്ദ ഒന്നും മനസിലാവാതെ അവനെ നോക്കി.

“അത് ശെരി… ഞാൻ അറിയാതെ അമ്മ അവിടെ വന്നു കല്യാണം ആലോചിച്ചോ ” അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി.

” ശെരിയാ…എനിക്ക് പ്രണയം ആണ്. ഞാൻ നേരത്തെ പറഞ്ഞത് പോലെ മനസ്സിൽ അറിയാതെ മൊട്ടിട്ടുപോയി.. പക്ഷെ അത് നന്ദ അല്ല.. ”

“പിന്നെ? ”

“കല്യാണി… !”

വിഷ്ണു ചെറു ചിരിയോടെ പറഞ്ഞു

“ങ്ങേ… ” നന്ദ അമ്പരന്നു അവനെ നോക്കി.. വിഷ്ണുവിന്റെ മുഖത്തു നാണം നിറയുന്നതവൾ കണ്ടു.
നന്ദ തിരിഞ്ഞ് നോക്കിയതും അവരെ തന്നെ വീക്ഷിച്ചു നിൽക്കുന്ന മീരയെയും കല്യാണിയേയും കണ്ടു.

“എനിക്ക് കല്യാണിയോട് നേരിട്ട് പറയാനൊരു ചമ്മൽ.. അതാ നന്ദയോട് ഇക്കാര്യം സൂചിപ്പിച്ചത്.. മറുപടി യെസ് ആയാലും നോ ആയാലും മറ്റാരും ഇത് അറിയരുത് ” വിഷ്ണു പറഞ്ഞു. ഇത്തവണ ചിരിച്ചത് നന്ദ ആയിരുന്നു. അവൾ ഇടയ്ക്ക് തിരിഞ്ഞ് നോക്കി. കല്യാണിയും മീരയും നന്ദയെത്തന്നെ നോക്കി നിൽക്കുന്നു.

“നന്ദ… ഇക്കാര്യം കല്യാണിയോടൊന്ന് പറയുമോ ” വിഷ്ണു പ്രതീക്ഷയോടെ ചോദിച്ചു..

“ചോദിക്കാം.. ” അവൾ ചിരിയോടെ പറഞ്ഞുകൊണ്ട് തിരികെ ഓടി വന്നു.

കല്യാണിയുടെ കയ്യും പിടിച്ചു നന്ദ കോളേജിന് പിൻവശത്തേക്ക് ഓടി. മീരയും കൂടെ ചെന്നു.എന്താന്നുള്ള അവളുടെ ചോദ്യത്തിനൊന്നും നന്ദ മറുപടി പറഞ്ഞില്ല. ആളൊഴിഞ്ഞ സ്ഥലത്ത് നിന്നു അവൾ കിതച്ചു

” ഡീ കാര്യം പറ…എന്താ സംഭവം ” മീര ചോദിച്ചു

“എന്താ അയാൾ പറഞ്ഞത് ” കല്യാണിയും അന്വേഷിച്ചു

നന്ദ രണ്ടുപേരെയും നോക്കി ചിരിച്ചു

” വിഷ്ണു സാറിനു ഇഷ്ടം എന്നെ അല്ല…. ഇവളെയ… kaല്യാണിയെ ”

കല്യാണി ഞെട്ടലോടെ അവളെ നോക്കി. മീര വാപൊത്തി ചിരിച്ചു.

നന്ദ വിഷ്ണു പറഞ്ഞ കാര്യങ്ങളെല്ലാം അവളെ അറിയിച്ചു. കല്യാണി ഒന്നും മിണ്ടാതെ നിന്നു.

“ഞാൻ ആലോചിച്ചിട്ട് പറയാം “. കുറച്ചു സമയത്തിന് ശേഷം കല്യാണി മറുപടി പറഞ്ഞു. മീരയും നന്ദയും നിർത്താതെ ചിരിച്ചുകൊണ്ടിരുന്നു.

**********************

വൈകിട് വീട്ടിലെത്തിയിട്ടും അന്നത്തെ ദിവസം മുഴുവൻ നന്ദ ഇക്കാര്യം ആലോചിച്ചുകൊണ്ടിരുന്നു. മുത്തശ്ശിയെ കാണണം എന്നു അവൾക്ക് അതിയായ ആഗ്രഹം തോന്നി. പിറ്റേന്ന് കോളേജിൽ പോകാതെ നന്ദ മുത്തശ്ശിയെ കാണാൻ ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് ചെല്ലാൻ തീരുമാനിച്ചു . മാധവൻ ചെന്നു അവളെ കൂട്ടികൊണ്ട് വന്നു.

മുത്തശ്ശി പഴയതിനേക്കാൾ ആരോഗ്യവതിയായി കാണപ്പെട്ടു. തനിയെ നടക്കാൻ തുടങ്ങി, ആഹാരം തനിയെ കഴിക്കുന്നുണ്ട് കൈയും കാലും വഴങ്ങുന്നുണ്ട്. എന്നാൽ സംസാരിക്കാൻ മാത്രം അല്പം അവശതയുണ്ട്. എങ്കിലും സംസാരിക്കുന്നത് മറ്റുള്ളവർക്ക് മനസിലാകും

നന്ദയെ കണ്ടതും ദേവകിയമ്മയുടെ മുഖത്തു സന്തോഷം നിറഞ്ഞു. അവളെ അരികിൽ വിളിച്ചു അവ്യക്തമായിട്ടാണെങ്കിലും അവർ സംസാരിക്കൻ തുടങ്ങി.. നന്ദ മുത്തശ്ശിയുടെ കൈകൾ ചേർത്ത് പിടിച്ചു.

“നീ… സൂക്ഷിക്കണം.. ആതിരയെ ” ശബ്ദം താഴ്ത്തി ദേവകിയമ്മ വളരെ വ്യക്തതയോടെ നന്ദയോട് പറഞ്ഞു. മുത്തശ്ശി നാവിനു ഒരു കുഴപ്പവും ഇല്ലാതെ സംസാരിക്കുന്നു. നന്ദ ഞെട്ടലോടെ അവരെ നോക്കി…(തുടരും )

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 11

ദേവനന്ദ: ഭാഗം 12

ദേവനന്ദ: ഭാഗം 13

ദേവനന്ദ: ഭാഗം 14

ദേവനന്ദ: ഭാഗം 15

ദേവനന്ദ: ഭാഗം 16

ദേവനന്ദ: ഭാഗം 17

ദേവനന്ദ: ഭാഗം 18

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story