Metro Journal › PSC › ചോദ്യപേപ്പറുകൾ › സാമ്പത്തികശാസ്ത്രം

സാമ്പത്തികശാസ്ത്രം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 2)

213 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

51. ഇനിപ്പറയുന്നവയിൽ ഏതാണ് മൂലധന വിപണിയിലെ ഒരു ഉപകരണം?

  1. (A)ഒരു വർഷത്തെ കാലാവധി നിക്ഷേപം
  2. (B)10 വർഷത്തെ കാലാവധിയുള്ള ഒരു സർക്കാർ ബോണ്ട്
  3. (C)90 ദിവസത്തെ വാണിജ്യ ബിൽ
  4. (D)364 ദിവസത്തെ ട്രഷറി ബിൽ
ഉത്തരം കാണുക(B) 10 വർഷത്തെ കാലാവധിയുള്ള ഒരു സർക്കാർ ബോണ്ട്

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 20

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

52. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ കുറവ് ഏറ്റവും നന്നായി വിശദീകരിക്കുന്നവ ഏതാണ്?

  1. (A)നഗരഘടനയിലെ അധിക നിക്ഷേപം
  2. (B)ആവശ്യമായതും ലഭ്യമായതുമായ അടിസ്ഥാന സൗകര്യങ്ങൾ തമ്മിലുള്ള അന്തരം
  3. (C)അടിസ്ഥാന സൗകര്യങ്ങളിൽ ഉയർന്ന സ്വകാര്യ മേഖലയുടെ പങ്കാളിത്തം
  4. (D)ജനസംഖ്യാ വളർച്ചയിലെ ഇടിവ്
ഉത്തരം കാണുക(B) ആവശ്യമായതും ലഭ്യമായതുമായ അടിസ്ഥാന സൗകര്യങ്ങൾ തമ്മിലുള്ള അന്തരം

PSC 054/2026-M · Special Branch Asst, Excise Inspector, Si Of Police, Assistant, Junior (2026), ചോദ്യം 48

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

53. ചേരും പടി ചേർക്കുക 1. ദശവർഷ പദ്ധതി – a) എസ്.എൻ. അഗർവാൾ 2. ഗാന്ധിയൻ പ്ലാൻ – b) JRD ടാറ്റാ 3. ദേശീയ ആസൂത്രണ കമ്മിറ്റി – c) ജവഹർലാൽ നെഹ്റു 4. ബോംബെ പ്ലാൻ – d) എം. വിശ്വേശരയ്യ

  1. (A)1 – d, 2 – a, 3 – b, 4 – c
  2. (B)1 – d, 2 – c, 3 – a, 4 – b
  3. (C)1 – d, 2 – a, 3 – c, 4 – b
  4. (D)1 – c, 2 – d, 3 – a, 4 – c
ഉത്തരം കാണുക(C) 1 – d, 2 – a, 3 – c, 4 – b

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

54. താഴെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ, സ്ഥാപനത്തിന്റെ പേര് കണ്ടെത്തുക. (i) 1982–ൽ നിലവിൽ വന്നു (ii) കാർഷിക മേഖല വികസനം, ഗ്രാമീണ മേഖല വികസനം (iii) ഗ്രാമീണ വായ്പയുടെ ഒരു ഉന്നത സ്ഥാപനം

  1. (A)RBI
  2. (B)IBRD
  3. (C)NABARD
  4. (D)RRB
ഉത്തരം കാണുക(C) NABARD

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

55. ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?

  1. (A)ഹരിത വിപ്ലവം ധനികരായ കർഷകർക്കാണ് കൂടുതൽ ഗുണം ചെയ്തത്.
  2. (B)അത്യുൽപാദന ശേഷിയുള്ള വിളകൾക്ക് കീടങ്ങളുടെ ആക്രമണ സാധ്യത കൂടുതലാണ്
  3. (C)ഗവൺമെന്റിന് പൊതുവിതരണ സമ്പ്രദായത്തിലൂടെ കുറഞ്ഞ വിലക്ക് പാവങ്ങൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ സാധിച്ചു
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(D) ഇവയൊന്നുമല്ല

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

56. 1991-ലെ പുത്തൻ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം? പ്രസ്താവന (I) : വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുമതി നൽകി. പ്രസ്താവന (II) : അപകടകരമായ വസ്തുക്കൾ ഒഴികെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്കുള്ള ലൈസൻസ് നടപടി ക്രമങ്ങൾ നിറുത്തലാക്കി. പ്രസ്താവന (III) : പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകൾ കുറച്ചു

  1. (A)പ്രസ്താവന I, II, III എല്ലാം ശരിയാണ്
  2. (B)പ്രസ്താവന I, II ശരിയാണ് ; III ശരിയല്ല
  3. (C)പ്രസ്താവന I, III ശരിയാണ് ; II ശരിയല്ല
  4. (D)പ്രസ്താവന II, III ശരിയാണ് ; I ശരിയല്ല
ഉത്തരം കാണുക(A) പ്രസ്താവന I, II, III എല്ലാം ശരിയാണ്

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

57. ചരക്ക്-സേവന നികുതിയിൽ (GST) ഉണ്ടായിരുന്ന ഏത് സ്ലാബുകൾ ആണ് പരിഷ്കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടത്?

  1. (A)5%, 28%
  2. (B)12%, 28%
  3. (C)10%, 15%
  4. (D)5%, 40%
ഉത്തരം കാണുക(B) 12%, 28%

PSC 051/2026-M · Civil Excise Officer (trainee)/women Civil Excise Officer (trainee) (2026), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

58. ഏത് വിദേശ രാജ്യത്തിന്റെ സഹായത്തോട് കൂടിയാണ് ബൊക്കോറോയിലെ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥാപിതമായത്?

  1. (A)ബ്രിട്ടൻ
  2. (B)ജർമ്മനി
  3. (C)ജപ്പാൻ
  4. (D)സോവിയറ്റ് യൂണിയൻ
ഉത്തരം കാണുക(D) സോവിയറ്റ് യൂണിയൻ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 21

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

59. 1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു?

  1. (A)ടി.ടി. കൃഷ്ണമാചാരി
  2. (B)ഗുൽസാരിലാൽ നന്ദ
  3. (C)സി.ഡി. ദേശ്മുഖ്
  4. (D)വിനായക് ചൗധരി
ഉത്തരം കാണുക(B) ഗുൽസാരിലാൽ നന്ദ

PSC 046/2026-M · Attender (kerala State Industrial Development Corporation Ltd) (2026), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

60. പ്രശാന്ത ചന്ദ്ര മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?

  1. (A)ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി
  2. (B)എട്ടാം പഞ്ചവത്സര പദ്ധതിയിലാണ് മഹലാനോബിസിന്റെ വികസന ആസൂത്രണ നയം മുന്നോട്ട് വെച്ചത്
  3. (C)മഹലാനോബിസ് കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു
  4. (D)'സാംഖ്യ' എന്ന ജേണൽ ആരംഭിച്ചത് മഹലാനോബിസാണ്
ഉത്തരം കാണുക(B) എട്ടാം പഞ്ചവത്സര പദ്ധതിയിലാണ് മഹലാനോബിസിന്റെ വികസന ആസൂത്രണ നയം മുന്നോട്ട് വെച്ചത്

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

61. ഭൂപരിഷ്കരണത്തിന്റെ 'ഭൂപരിധി നിശ്ചയിക്കൽ' എന്ന നടപടിയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം? (i) ഭൂമിയിൽ അധ്വാനിക്കുന്നവരിൽ നിന്നും പാട്ടം ചുമത്തുക (ii) ഒരു വ്യക്തിയ്ക്ക് കൈവശം വെക്കാവുന്ന ഭൂമിയുടെ പരമാവധി അളവ് നിശ്ചയിക്കുക (iii) കാർഷിക ഉത്പാദനക്ഷമതയിലെ പ്രാദേശിക അസമത്വം വർദ്ധിപ്പിക്കുക (iv) ഭൂഉടമസ്ഥത കുറച്ചുപേരിൽ കേന്ദ്രീകരിക്കപ്പെടുന്നത് ഒഴിവാക്കുക

  1. (A)(i), (ii) ശരിയാണ്
  2. (B)(iii), (iv) ശരിയാണ്
  3. (C)(i), (iii) ശരിയാണ്
  4. (D)(ii), (iv) ശരിയാണ്
ഉത്തരം കാണുക(D) (ii), (iv) ശരിയാണ്

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

62. ഉദാരവത്കരണവുമായി ബന്ധമില്ലാത്ത നയം ഏത്?

  1. (A)ഇറക്കുമതി ചുങ്കനിരക്ക് കുറച്ചുകൊണ്ടുവരിക
  2. (B)ചെറുകിട വ്യവസായ മേഖലയിൽ മാത്രം ഉത്പാദിപ്പിച്ചിരുന്ന ഒട്ടേറെ വ്യവസായിക ഉത്പന്നങ്ങളുടെ സംവരണം ഗവണ്മെന്റ് ഇല്ലാതാക്കി
  3. (C)പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുക
  4. (D)കമ്പനി നികുതി നിരക്ക് കുറച്ചു
ഉത്തരം കാണുക(C) പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് വിൽക്കുക

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

63. ഗാട്ട് എന്ന സംഘടനയുടെ പിൻഗാമിയായി 1995-ൽ നിലവിൽ വന്ന സംഘടന ഏത്?

  1. (A)ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്
  2. (B)ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്
  3. (C)നബാർഡ്
  4. (D)ലോക വ്യാപാര സംഘടന
ഉത്തരം കാണുക(D) ലോക വ്യാപാര സംഘടന

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

64. ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു
  2. (B)കമ്പോള മിച്ചം വർദ്ധിച്ചു
  3. (C)ഗോതമ്പു വിപ്ലവം എന്നറിയപ്പെട്ടു
  4. (D)ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു
ഉത്തരം കാണുക(C) ഗോതമ്പു വിപ്ലവം എന്നറിയപ്പെട്ടു

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

65. ചുവടെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന / പ്രസ്താവനകൾ കണ്ടെത്തുക : (i) കേരളത്തിലെ ശരാശരി ആയുർദൈർഘ്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്നതും ദേശീയ ശരാശരിയേക്കാൾ കൂടുതലുമാണ് (ii) കേരളത്തിലെ ശിശുമരണനിരക്ക് (IMR) ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണ് (iii) 'ആശ്വാസം' എന്ന സംരംഭം ആർദ്രം മിഷന്റെ ഭാഗമായി വരുന്നതാണ്

  1. (A)(ii), (iii) എന്നിവ
  2. (B)(i), (ii), (iii) എന്നിവ
  3. (C)(ii) മാത്രം
  4. (D)(iii) മാത്രം
ഉത്തരം കാണുക(C) (ii) മാത്രം

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

66. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായുള്ള 'ചങ്ങാതി' എന്ന പദ്ധതി താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ്?

  1. (A)പട്ടികജാതി വിഭാഗങ്ങൾക്കുള്ള പ്രത്യേക സാക്ഷരതാ പരിപാടി
  2. (B)ട്രാൻസ്ജെൻഡറുകളുടെ തുടർവിദ്യാഭ്യാസം
  3. (C)നാലാംതരം തുല്യതാ പരീക്ഷാ സഹായി
  4. (D)കുടിയേറ്റ തൊഴിലാളികൾക്കുള്ള പ്രത്യേക സാക്ഷരതാ പരിപാടി
ഉത്തരം കാണുക(D) കുടിയേറ്റ തൊഴിലാളികൾക്കുള്ള പ്രത്യേക സാക്ഷരതാ പരിപാടി

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

67. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (i) ഒരു സാമ്പത്തിക വർഷം 100 ൽ കുറയാത്ത തൊഴിൽദിനങ്ങളാണുള്ളത് (ii) 'കേരളാ ട്രൈബൽ പ്ലസ്' എന്ന പദ്ധതി MGNREGS കൂടാതെ അധികമായി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് തൊഴിലുറപ്പ് പ്രദാനം ചെയ്യുന്നു (iii) പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് കേരളത്തിൽ ആദ്യഘട്ടത്തിൽ MGNREGS ആരംഭിച്ചത്

  1. (A)(i), (ii), (iii) എന്നിവ ശരിയാണ്
  2. (B)(ii), (iii) എന്നിവ ശരിയാണ്
  3. (C)(i), (ii) എന്നിവ ശരിയാണ്
  4. (D)(i), (ii), (iii) എന്നിവ തെറ്റാണ്
ഉത്തരം കാണുക(C) (i), (ii) എന്നിവ ശരിയാണ്

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

68. കേരള സർക്കാർ നടപ്പിലാക്കിയ 'ആർദ്രം മിഷന്റെ' (Aardram Mission) പ്രധാന ലക്ഷ്യം എന്താണ്?

  1. (A)ഭവനരഹിതർക്ക് വീട് നൽകുക
  2. (B)റോഡ് സുരക്ഷ ഉറപ്പാക്കുക
  3. (C)സ്കൂളുകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക
  4. (D)പൊതുജനാരോഗ്യകേന്ദ്രങ്ങളെ ജനസൗഹൃദപരമാക്കുക
ഉത്തരം കാണുക(D) പൊതുജനാരോഗ്യകേന്ദ്രങ്ങളെ ജനസൗഹൃദപരമാക്കുക

PSC 038/2026-M · Assistant Prison Officer (prisons And Correctional Services) (2026), ചോദ്യം 34

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

69. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ? I. സാമ്പത്തിക വളർച്ച, ആധുനികവൽക്കരണം, സ്വാശ്രയത്വം, സമത്വം എന്നിവ ലക്ഷ്യങ്ങളാണ്. II. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് 1951 മുതൽ 1956 വരെയാണ്. III. ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ കഴിയുന്ന വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കികൊണ്ടുള്ള സ്വാശ്രയത്വസമീപനത്തിനാണ് ആദ്യ ഏഴ് ഇന്ത്യൻ പഞ്ചവത്സര പദ്ധതികൾ പ്രാധാന്യം നൽകിയത്.

  1. (A)(II), (III) മാത്രം
  2. (B)(I), (II) മാത്രം
  3. (C)(I), (II), (III) ശരിയാണ്
  4. (D)(I), (III) മാത്രം
ഉത്തരം കാണുക(C) (I), (II), (III) ശരിയാണ്

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

70. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പി.സി. മഹലാനോബിസ് എന്ന ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ? I. കൽക്കട്ടയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും 'സാംഖ്യ' എന്ന ജേണൽ ആരംഭിക്കുകയും ചെയ്തു. II. ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി എന്ന് അറിയപ്പെടുന്നു. III. പി.സി. മഹലാനോബിസിന്റെ വികസന ആസൂത്രണനയം രണ്ടാം പഞ്ചവത്സര പദ്ധതിയിലാണ് മുന്നോട്ട് വച്ചത്.

  1. (A)(II), (III) മാത്രം
  2. (B)(I), (II) മാത്രം
  3. (C)(I), (III) മാത്രം
  4. (D)(I), (II), (III) ശരിയാണ്
ഉത്തരം കാണുക(D) (I), (II), (III) ശരിയാണ്

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

71. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പുത്തൻ സാമ്പത്തിക നയവുമായി (New Economic Policy) ബന്ധപ്പെട്ട് ശരിയായവ ഏതൊക്കെ? I. ലോകബാങ്കിന്റെയും IMF-ന്റെയും നിബന്ധനകൾ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുത്തൻ സാമ്പത്തിക നയം പ്രഖ്യാപിക്കുകയും ചെയ്തു. II. ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നിവ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രധാന ഭാഗങ്ങളാണ്. III. പുത്തൻ സാമ്പത്തിക നയം ഇറക്കുമതി ബദൽ വ്യാപാരനയത്തിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്.

  1. (A)(II), (III) മാത്രം
  2. (B)(I), (II) മാത്രം
  3. (C)(I), (II), (III) ശരിയാണ്
  4. (D)(I), (III) മാത്രം
ഉത്തരം കാണുക(B) (I), (II) മാത്രം

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

72. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഇന്ത്യയിലെ സ്വകാര്യവൽക്കരണ നയവുമായി ബന്ധപ്പെട്ട് ശരിയായവ ഏതെല്ലാം? I. ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവിൽ സ്വകാര്യവൽക്കരണ നയത്തിന് പ്രാധാന്യം നൽകി. II. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം, നിർവഹണചുമതല എന്നിവയിൽ നിന്നും ഗവൺമെന്റ് പിൻവാങ്ങുക. III. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക.

  1. (A)(II), (III) മാത്രം
  2. (B)(I), (II) മാത്രം
  3. (C)(I), (II), (III) ശരിയാണ്
  4. (D)(I), (III) മാത്രം
ഉത്തരം കാണുക(A) (II), (III) മാത്രം

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

73. ചെറുകിട വ്യവസായവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നവയിൽ യോജിക്കാത്ത പ്രസ്താവന ഏത്?

  1. (A)1955ൽ കാർവെ കമ്മിറ്റി ഗ്രാമവികസനത്തിൽ ചെറുകിട വ്യവസായങ്ങളുടെ സാധ്യത എടുത്തു പറയുന്നു.
  2. (B)1950ൽ പരമാവധി 5 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയ യൂണിറ്റുകളെയാണ് ചെറുകിട വ്യവസായ യൂണിറ്റുകളായി പരിഗണിച്ചത്.
  3. (C)ചെറുകിട വ്യവസായങ്ങൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
  4. (D)ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിയ്ക്കായി ഉയർന്ന എക്സൈസ് തീരുവയും ഉയർന്ന പലിശനിരക്കിലുള്ള ബാങ്ക് വായ്പയും ചെറുകിട വ്യവസായങ്ങൾക്ക് നൽകി.
ഉത്തരം കാണുക(D) ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിയ്ക്കായി ഉയർന്ന എക്സൈസ് തീരുവയും ഉയർന്ന പലിശനിരക്കിലുള്ള ബാങ്ക് വായ്പയും ചെറുകിട വ്യവസായങ്ങൾക്ക് നൽകി.

PSC 005/2026-M · Female Assistant Prison Officer (2026), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

74. ചുവടെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡിയേത്?

  1. (A)ദേശീയ ആസൂത്രണ സമിതി - 1938
  2. (B)ബോംബെ പദ്ധതി - 1944
  3. (C)ആസൂത്രണ കമ്മീഷൻ രൂപീകരണം - 1950
  4. (D)സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വ്യാവസായിക നയം - 1956
ഉത്തരം കാണുക(D) സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വ്യാവസായിക നയം - 1956

PSC 115/2025-M · Caretaker (2026), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

75. ഇന്ത്യയിലെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) 1969-ൽ 14 ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു (ii) 1993-ൽ ന്യൂ ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ചു (iii) 1770-ൽ ആരംഭിച്ച ബാങ്കാണ് ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

  1. (A)(ii) & (iii)
  2. (B)(i) & (ii)
  3. (C)(i), (ii) & (iii)
  4. (D)(i) & (iii)
ഉത്തരം കാണുക(C) (i), (ii) & (iii)

PSC 115/2025-M · Caretaker (2026), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

76. ചുവടെ തന്നിട്ടുള്ളവയിൽ സാമ്പത്തിക ശാസ്ത്രജ്ഞനായ ആഡംസ്മിത്തുമായി ബന്ധപ്പെട്ട ആശയമേത്? (i) സമ്പത്തിനെക്കുറിച്ചുള്ള പഠനം (ii) ലെസേ ഫെയർ സിദ്ധാന്തം (iii) മിച്ചമൂല്യ സിദ്ധാന്തം

  1. (A)(i) & (ii)
  2. (B)(ii) & (iii)
  3. (C)(i) & (iii)
  4. (D)(i), (ii) & (iii)
ഉത്തരം കാണുക(A) (i) & (ii)

PSC 115/2025-M · Caretaker (2026), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

77. ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുന്ന പ്രസ്താവനകൾ ഏതെല്ലാം? (i) ഭക്ഷ്യ ധാന്യങ്ങളുടെ ഉല്പാദന വർദ്ധനവ് (ii) ഭക്ഷ്യ സ്വയം പര്യാപ്തത (iii) ഭക്ഷ്യ ധാന്യങ്ങളുടെ വില കുറഞ്ഞു

  1. (A)(ii) & (iii)
  2. (B)(i) & (ii)
  3. (C)(i), (ii) & (iii)
  4. (D)(i) & (iii)
ഉത്തരം കാണുക(C) (i), (ii) & (iii)

PSC 115/2025-M · Caretaker (2026), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

78. ചുവടെ തന്നിട്ടുള്ളവരിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ സ്ഥാനം വഹിച്ചിട്ടുള്ളവർ ആരെല്ലാം? (i) ശക്തികാന്ത ദാസ് (ii) കെ.ആർ. പുരി (iii) മൻമോഹൻ സിംഗ്

  1. (A)(i) & (ii)
  2. (B)(i), (ii) & (iii)
  3. (C)(i) & (iii)
  4. (D)(ii) & (iii)
ഉത്തരം കാണുക(B) (i), (ii) & (iii)

PSC 115/2025-M · Caretaker (2026), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

79. ചുവടെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം? (i) ടാറ്റ ഇരിമ്പുരുക്ക് കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ ഇരിമ്പുരുക്ക് വ്യവസായ ശാലയാണ് (ii) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരിമ്പുരുക്ക് വ്യവസായം (iii) ഇരിമ്പുരുക്ക് വ്യവസായത്തിന്റെ ഒരു പ്രധാന അസംസ്കൃതവസ്തുവാണ് കൽക്കരി

  1. (A)(i) & (ii)
  2. (B)(ii) & (iii)
  3. (C)(i) & (iii)
  4. (D)(i), (ii) & (iii)
ഉത്തരം കാണുക(B) (ii) & (iii)

PSC 115/2025-M · Caretaker (2026), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

80. ചുവടെ തന്നിട്ടുള്ളവയിൽ 2024-ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആദായനികുതിയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം? (i) മൂന്നു ലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല. (ii) 7 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി. (iii) 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് 30% നികുതി.

  1. (A)(i) & (iii)
  2. (B)(ii) & (iii)
  3. (C)(i) & (ii)
  4. (D)(i), (ii) & (iii)
ഉത്തരം കാണുക(A) (i) & (iii)

PSC 115/2025-M · Caretaker (2026), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

81. ഒന്നാം പഞ്ചവത്സര പദ്ധതി അടിസ്ഥാനമാക്കിയുള്ള മാതൃക

  1. (A)സോളോ മോഡൽ
  2. (B)മഹലനോബിസ് മോഡൽ
  3. (C)റോസ്റ്റോ മോഡൽ
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(D) ഇവയൊന്നുമല്ല

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

82. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമാണ്?

  1. (A)മിർഡാൽ കമ്മീഷൻ
  2. (B)ചെല്ലയ്യ കമ്മീഷൻ
  3. (C)ഹിൽട്ടൺ യംഗ് കമ്മീഷൻ
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(C) ഹിൽട്ടൺ യംഗ് കമ്മീഷൻ

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

83. ഒരു രൂപ നോട്ടിൽ ആരുടെ ഒപ്പാണുള്ളത്?

  1. (A)ധനകാര്യ സെക്രട്ടറി, GoI
  2. (B)ധനമന്ത്രി, GoI
  3. (C)ഇന്ത്യൻ പ്രസിഡന്റ്
  4. (D)ഗവർണർ, RBI
ഉത്തരം കാണുക(A) ധനകാര്യ സെക്രട്ടറി, GoI

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

84. സർവോദയ പദ്ധതിയുടെ വക്താവ്

  1. (A)സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ
  2. (B)ശ്രീമാൻ നാരായൺ
  3. (C)എം.എൻ. റോയ്
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(D) ഇവയൊന്നുമല്ല

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

85. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിനെ സംബന്ധിച്ചിടത്തോളം താഴെപ്പറയുന്നവയിൽ ഏതാണ് ശരി? (i) ഇത് കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. (ii) മുമ്പ് ഇംപീരിയൽ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് എന്നറിയപ്പെട്ടിരുന്നു. (iii) 1929-ൽ ഇത് സ്ഥാപിതമായി.

  1. (A)(i) ഉം (iii) ഉം മാത്രം
  2. (B)(ii) ഉം (iii) ഉം മാത്രം
  3. (C)(i) മാത്രം
  4. (D)മൂന്നും ശരിയാണ്
ഉത്തരം കാണുക(D) മൂന്നും ശരിയാണ്

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

86. NBFC എന്നാൽ

  1. (A)നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കോ-ഓപ്പറേഷൻ
  2. (B)നാഷണൽ ബാങ്ക് ഫോർ ഫിനാൻഷ്യൽ കോ-ഓപ്പറേഷൻ
  3. (C)നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി
  4. (D)നാഷണൽ ബ്യൂറോ ഓഫ് ഫോറിൻ കോ-ഓപ്പറേഷൻ
ഉത്തരം കാണുക(C) നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

87. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഇവ ഉൾപ്പെടുന്നു: (i) കയർ (ii) പുനരുപയോഗ ഊർജ്ജം (iii) കശുവണ്ടിയും കൈത്തറിയും (iv) ഐടി & ഡിജിറ്റൽ സേവനങ്ങൾ

  1. (A)(i) ഉം (iii) ഉം മാത്രം
  2. (B)(ii) ഉം (iv) ഉം മാത്രം
  3. (C)(i), (ii) ഉം (iii) ഉം മാത്രം
  4. (D)(i), (iii) ഉം (iv) ഉം മാത്രം
ഉത്തരം കാണുക(A) (i) ഉം (iii) ഉം മാത്രം

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

88. പുതിയ കേരള മോഡൽ പഴയ മോഡലിൽ നിന്ന് വ്യത്യസ്തമാകുന്നത്: (i) മുകളിൽ നിന്ന് താഴേക്ക് ക്ഷേമ ഇടപെടലുകൾ തുടരൽ. (ii) ക്ഷേമത്തിൽ നിന്ന് പങ്കാളിത്ത വളർച്ചയിലേക്കും മുകളിൽ നിന്ന് താഴേക്ക് പദ്ധതിയിലേക്കും ശ്രദ്ധ മാറ്റൽ. (iii) ആസൂത്രണത്തിൽ പൗര പങ്കാളിത്തം കുറയ്ക്കൽ. (iv) വികേന്ദ്രീകരണ സംരംഭം ഉപേക്ഷിക്കൽ

  1. (A)(i) ഉം (ii) ഉം മാത്രം
  2. (B)(ii) മാത്രം
  3. (C)(iii) മാത്രം
  4. (D)(ii) ഉം (iii) ഉം മാത്രം
ഉത്തരം കാണുക(B) (ii) മാത്രം

PSC 003/2026-M · Administrative Assistant -kerala Police Department (2026), ചോദ്യം 33

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

89. പരിസ്ഥിതി സുസ്ഥിരതയോടെ ഇന്ത്യ 10 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാൻ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ, ഏത് പഞ്ചവത്സര പദ്ധതിയുടെ തത്വശാസ്ത്രമാണ് പുനഃപരിശോധിച്ച് പൊരുത്തപ്പെടുത്താൻ ഏറ്റവും അനുയോജ്യം?

  1. (A)ഒന്നാം പദ്ധതിയുടെ കൃഷിയിലും ഗ്രാമീണ ജലസേചനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു
  2. (B)അഞ്ചാം പദ്ധതിയുടെ ദാരിദ്ര്യ നിർമാർജനത്തിലും സ്വാശ്രയത്വത്തിലും ഊന്നൽ നൽകുന്നു
  3. (C)പത്താം പദ്ധതിയുടെ സ്വകാര്യവൽക്കരണത്തിലും ഉദാരവൽക്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു
  4. (D)പതിനൊന്നാം പദ്ധതിയുടെ സമഗ്രവും സുസ്ഥിരവുമായ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
ഉത്തരം കാണുക(D) പതിനൊന്നാം പദ്ധതിയുടെ സമഗ്രവും സുസ്ഥിരവുമായ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

90. ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യം തദ്ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം കൂടുതൽ വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) ആകർഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 1991ന് ശേഷമുള്ള ഏത് നയ തന്ത്രമാണ് മികച്ച ബാലൻസ് നൽകുന്നത്?

  1. (A)സർക്കാർ നിയന്ത്രണമില്ലാതെ എല്ലാ മേഖലകളുടെയും പൂർണ്ണമായ ഉദാരവൽക്കരണം
  2. (B)വ്യക്തമായ FDI പരിധികളും പ്രകടന ആവശ്യകതകളും ഉള്ള സെലക്ടീവ് ഉദാരവൽക്കരണം
  3. (C)ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ഉയർന്ന താരിഫുകളും വിദേശ കമ്പനികൾക്ക് കുറഞ്ഞ തുറന്ന സമീപനവും
  4. (D)വിദേശ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിതമോ ആയ കമ്പനികളുടെ ദേശസാൽക്കരണം
ഉത്തരം കാണുക(B) വ്യക്തമായ FDI പരിധികളും പ്രകടന ആവശ്യകതകളും ഉള്ള സെലക്ടീവ് ഉദാരവൽക്കരണം

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

91. താഴെപ്പറയുന്നവയിൽ ഏതാണ് NITI ആയോഗിന്റെ പ്രവർത്തനമല്ലാത്തത്?

  1. (A)ഒരു തിങ്ക് ടാങ്കായി പ്രവർത്തിക്കുകയും തന്ത്രപരവും സാങ്കേതികവുമായ ഉപദേശം നൽകുകയും ചെയ്യുക
  2. (B)മികച്ച കേന്ദ്ര-സംസ്ഥാന ഏകോപനത്തിലൂടെ സഹകരണ ഫെഡറലിസം വളർത്തുക
  3. (C)പരിപാടികൾ നടപ്പിലാക്കുന്നതിനായി മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഫണ്ട് അനുവദിക്കുക
  4. (D)സർക്കാർ പരിപാടികളുടെ നടത്തിപ്പ് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക
ഉത്തരം കാണുക(C) പരിപാടികൾ നടപ്പിലാക്കുന്നതിനായി മന്ത്രാലയങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഫണ്ട് അനുവദിക്കുക

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

92. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി പരിശീലനവും ശേഷി വർദ്ധിപ്പിക്കലും നടത്തുന്ന സ്ഥാപനം ഏതാണ്?

  1. (A)ശുചിത്വ മിഷൻ
  2. (B)കുടുംബശ്രീ
  3. (C)ലൈഫ് മിഷൻ
  4. (D)കില
ഉത്തരം കാണുക(D) കില

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

93. കേരളത്തിന്റെ ആസൂത്രണ ഭരണത്തിന്റെ പശ്ചാത്തലത്തിൽ “പ്ലാൻസ്പേസ്” സംവിധാനം എന്താണ്?

  1. (A)നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഒരു സ്ഥലപരമായ ആസൂത്രണ നിയന്ത്രണം
  2. (B)ദുരന്തസാധ്യതാ മേഖലകൾക്കായുള്ള ഒരു വെബ് അധിഷ്ഠിത GIS പ്ലാറ്റ്ഫോം
  3. (C)പദ്ധതി നിർവ്വഹണം നിരീക്ഷിക്കുന്നതിനുള്ള ഒരു സംയോജിത MIS
  4. (D)അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഒരു പൊതു-സ്വകാര്യ സംയുക്ത ഫണ്ട്
ഉത്തരം കാണുക(C) പദ്ധതി നിർവ്വഹണം നിരീക്ഷിക്കുന്നതിനുള്ള ഒരു സംയോജിത MIS

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

94. ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിടുന്ന ഏത് മുൻനിര സാമൂഹിക വികസന പദ്ധതിയാണ് കേരളത്തിൽ “പരിവർത്തനത്തിന്റെ ഉത്തേജകമായി” എടുത്തുകാണിക്കുന്നത്?

  1. (A)കേരള സ്റ്റാർട്ടപ്പ് മിഷൻ
  2. (B)അതിരുകടന്ന ദാരിദ്ര്യ നിർമാർജന പദ്ധതി (EPEP)
  3. (C)ഒരു ജില്ല ഒരു ഉൽപ്പന്നം (ODOP)
  4. (D)കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (K-FON)
ഉത്തരം കാണുക(B) അതിരുകടന്ന ദാരിദ്ര്യ നിർമാർജന പദ്ധതി (EPEP)

PSC 176/2025-M · Deputy Superintendent Of Police (trainee) - Kerala Police Service (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

95. ശ്രീമതി ബാർബറ വൂട്ടന്റെ അഭിപ്രായത്തിൽ, “ചില പൊതു അധികാരികൾ സാമ്പത്തിക മുൻഗണനകൾ ബോധപൂർവം തിരഞ്ഞെടുക്കുന്നത്” താഴെപ്പറയുന്നവയിൽ ഏതിനാണ് ബാധകമാകുന്നത്?

  1. (A)നീതി ആയോഗ്
  2. (B)സാമ്പത്തിക ആസൂത്രണം
  3. (C)ജിഎസ്ടി കൗൺസിൽ
  4. (D)കുടുംബാസൂത്രണം
ഉത്തരം കാണുക(B) സാമ്പത്തിക ആസൂത്രണം

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

96. 1991-ലെ പുതിയ സാമ്പത്തിക നയത്തിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?

  1. (A)ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം
  2. (B)സ്വകാര്യവൽക്കരണം, നോട്ടുനിരോധനം, ജിഎസ്ടി
  3. (C)ആഗോളവൽക്കരണം, ഹരിത വിപ്ലവം, പുതിയ വ്യാവസായിക നയം
  4. (D)ഉദാരവൽക്കരണം, ബാങ്കുകളുടെ ദേശസാൽക്കരണം, നീതി ആയോഗ്
ഉത്തരം കാണുക(A) ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

97. കാർഷിക വിളകളുടെ MSP നിശ്ചയിക്കുന്നതിനുള്ള ‘C2+50 ശതമാനം’ ഫോർമുല നിർദ്ദേശിച്ചുകൊണ്ട് ഉൽപ്പാദനച്ചെലവ് C2 അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ആരാണ് നിർദ്ദേശിച്ചത്?

  1. (A)ടെണ്ടുൽക്കർ കമ്മിറ്റി
  2. (B)രംഗരാജൻ കമ്മിറ്റി
  3. (C)അഭിജിത്ത് സെൻ കമ്മിറ്റി
  4. (D)സ്വാമിനാഥൻ കമ്മീഷൻ
ഉത്തരം കാണുക(D) സ്വാമിനാഥൻ കമ്മീഷൻ

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

98. താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ വിജയത്തിലേക്ക് നയിച്ചത്?

  1. (A)ഓപ്പറേഷൻ ഫ്ലഡ്, പുതിയ സാമ്പത്തിക നയം, കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി
  2. (B)ഓപ്പറേഷൻ ഫ്ലഡ്, ഉയർന്ന വിളവ് നൽകുന്ന വൈവിധ്യ പരിപാടി, കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി
  3. (C)തീവ്ര കാർഷിക ജില്ലാ പരിപാടി, തീവ്ര കാർഷിക മേഖലാ പരിപാടി, ഉയർന്ന വിളവ് നൽകുന്ന വൈവിധ്യ പരിപാടി
  4. (D)കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി, തീവ്ര കാർഷിക ജില്ലാ പരിപാടി, പുതിയ സാമ്പത്തിക നയം
ഉത്തരം കാണുക(C) തീവ്ര കാർഷിക ജില്ലാ പരിപാടി, തീവ്ര കാർഷിക മേഖലാ പരിപാടി, ഉയർന്ന വിളവ് നൽകുന്ന വൈവിധ്യ പരിപാടി

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

99. താഴെപ്പറയുന്നവയിൽ ഏതാണ് നേരിട്ടുള്ള നികുതി?

  1. (A)എക്സൈസ് തീരുവ
  2. (B)കോർപ്പറേറ്റ് നികുതി
  3. (C)കസ്റ്റം തീരുവ
  4. (D)ജിഎസ്ടി
ഉത്തരം കാണുക(B) കോർപ്പറേറ്റ് നികുതി

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

100. ഇന്ത്യയിലെ നിലവിലുള്ള ജിഎസ്ടി നിരക്ക് ഘടന എന്താണ്?

  1. (A)0%, 5%, 12%, 18%, 28%
  2. (B)0%, 5%, 15%, 18%, 25%
  3. (C)0%, 5%, 10%, 15%, 25%
  4. (D)0%, 10%, 12%, 20%, 28%
ഉത്തരം കാണുക(A) 0%, 5%, 12%, 18%, 28%

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
12345

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC സാമ്പത്തികശാസ്ത്രം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം