Metro Journal › PSC › ചോദ്യപേപ്പറുകൾ › സാമ്പത്തികശാസ്ത്രം

സാമ്പത്തികശാസ്ത്രം – PSC ചോദ്യങ്ങൾ ഉത്തരത്തോടെ (പേജ് 3)

213 ചോദ്യം · 34 PSC പരീക്ഷകളിൽ നിന്ന് · ഉത്തരം PSC ഉത്തരസൂചികയിൽ നിന്ന്

ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം🎮 ക്വിസ് ഗെയിം
ചരിത്രം, നവോത്ഥാനം (301)ഭൂമിശാസ്ത്രം (276)സാമ്പത്തികശാസ്ത്രം (213)ഭരണഘടന, നിയമം (514)ശാസ്ത്രം (507)ആനുകാലികം (314)കല, സാഹിത്യം (107)കമ്പ്യൂട്ടർ, IT (161)ഗണിതം, മാനസികശേഷി (409)ഇംഗ്ലീഷ് (275)മലയാളം (261)പൊതുവിജ്ഞാനം (261)🔁 പലതവണ ചോദിച്ചവ

101. താഴെ പറയുന്നവയിൽ ഏതാണ് കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാങ്കേതിക വിഭാഗം അല്ലാത്തത്? (i) വ്യവസായ, അടിസ്ഥാന സൗകര്യ വിഭാഗം (ii) സംയോജിത ധനകാര്യ വിഭാഗം (iii) സാമൂഹിക സേവന വിഭാഗം (iv) പൊതു ധനകാര്യ, നയ വിശകലന വിഭാഗം

  1. (A)(i) & (ii) മാത്രം
  2. (B)(ii) & (iii) മാത്രം
  3. (C)(ii) & (iv) മാത്രം
  4. (D)(iii) മാത്രം
ഉത്തരം കാണുക(C) (ii) & (iv) മാത്രം

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 26

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

102. താഴെ പറയുന്നവയിൽ ഏതാണ് ഗ്രാമവികസന കമ്മീഷണറേറ്റിന്റെ കീഴിൽ വരാത്തത്?

  1. (A)തദ്ദേശ സ്വയംഭരണ വകുപ്പ്
  2. (B)എംജിഎൻആർഇജിഎ സംസ്ഥാന സെൽ
  3. (C)നീർത്തട വികസന പരിപാടി
  4. (D)കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി
ഉത്തരം കാണുക(A) തദ്ദേശ സ്വയംഭരണ വകുപ്പ്

PSC 174/2025-M · Junior Time Keeper/sales Assistant (2025), ചോദ്യം 32

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

103. Which of the following statements is/are correct about the planning commission? (i) The Planning Commission was constituted in 1951. (ii) Jawaharlal Nehru was the first chairman of Planning Commission. (iii) In 2015, the Planning Commission was replaced by the Niti Aayog.

  1. (A)Only (i) and (ii)
  2. (B)All of the above (i), (ii), (iii)
  3. (C)Only (i) and (iii)
  4. (D)Only (ii) and (iii)
ഉത്തരം കാണുക(D) Only (ii) and (iii)

PSC 173/2025-M · Office Assistant - Kerala Tourism Development Corpn. Ltd. (malayalam) (2025), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

104. ഭിലായ് ഇരുമ്പുരുക്ക് വ്യവസായശാലയുടെ നിർമ്മാണത്തിൽ സഹായിച്ച വിദേശ രാജ്യം :

  1. (A)അമേരിക്ക
  2. (B)ജർമ്മനി
  3. (C)സോവിയറ്റ് യൂണിയൻ
  4. (D)ബ്രിട്ടൺ
ഉത്തരം കാണുക(C) സോവിയറ്റ് യൂണിയൻ

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 22

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

105. സോവിയറ്റ് യൂണിയന്റെ സാമ്പത്തിക സാങ്കേതിക സഹായത്താൽ നിർമ്മിച്ച ഇന്ത്യയിലെ ഇരുമ്പുരുക്ക് വ്യവസായ ശാലകൾ : (i) റൂർക്കല (ii) ഭിലായ് (iii) ദുർഗാപൂർ (iv) ബൊക്കാറോ

  1. (A)(i) & (ii) മാത്രം
  2. (B)(iii) & (iv) മാത്രം
  3. (C)(ii) & (iv) മാത്രം
  4. (D)(i) & (iii) മാത്രം
ഉത്തരം കാണുക(C) (ii) & (iv) മാത്രം

PSC 161/2025-M · Watchman/ Peon/ Kavadi/ Caulker/ Ayah (2025), ചോദ്യം 46

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

106. ഇന്ത്യൻ പ്ലാനിംഗ് കമ്മീഷന്റെ അവസാന ഡെപ്യൂട്ടി ചെയർമാൻ :

  1. (A)മൊണ്ടെക്സിംഗ് അലുവാലിയ
  2. (B)ഗുൽസാരിലാൽ നന്ദ
  3. (C)പ്രണബ് മുഖർജി
  4. (D)കെ.സി. പന്ത്
ഉത്തരം കാണുക(A) മൊണ്ടെക്സിംഗ് അലുവാലിയ

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

107. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉത്തര മഹാസമതലത്തിന്റെ പ്രത്യേകതകൾ : 1. ഇന്ത്യയുടെ ധാന്യപുര എന്നറിയപ്പെടുന്നു. 2. ലോകത്തിലെ ഏറ്റവും ജനനിബിഡമായ പ്രദേശം. 3. ഉയർന്ന വ്യവസായ പുരോഗതി.

  1. (A)1, 2 ശരി
  2. (B)2, 3 ശരി
  3. (C)1, 3 ശരി
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(A) 1, 2 ശരി

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

108. ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായം :

  1. (A)ചണ വ്യവസായം
  2. (B)റബ്ബർ അധിഷ്ഠിത വ്യവസായം
  3. (C)പരുത്തി തുണി വ്യവസായം
  4. (D)പഞ്ചസാര വ്യവസായം
ഉത്തരം കാണുക(C) പരുത്തി തുണി വ്യവസായം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

109. സാധാരണയായി ബാങ്കുകൾ ഓവർഡ്രാഫ്റ്റ് സൗകര്യം നൽകുന്നത് ഏതുതരം ഡെപ്പോസിറ്റ് ഉള്ളവർക്കാണ്?

  1. (A)സമ്പാദ്യനിക്ഷേപം
  2. (B)സ്ഥിരനിക്ഷേപം
  3. (C)ആവർത്തിതനിക്ഷേപം
  4. (D)പ്രചലിതനിക്ഷേപം
ഉത്തരം കാണുക(D) പ്രചലിതനിക്ഷേപം

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

110. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ തൃതീയമേഖലയുടെ പ്രാധാന്യം വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ : 1. പ്രൈമറി, സെക്കണ്ടറി മേഖലകളുടെ വികസനം കൂടുന്നതിനനുസരിച്ച് സേവനങ്ങൾക്കുള്ള ഡിമാന്റ് വർദ്ധിച്ചു. 2. വരുമാനനിലവാരം കൂടുന്നതിനനുസരിച്ച് ആളുകൾ സേവനങ്ങൾ കൂടുതൽ ഡിമാന്റ് ചെയ്യുന്നു. 3. ICT പോലുള്ള സേവനങ്ങളുടെ പ്രാധാന്യം വർദ്ധിച്ചു. 4. ഇന്ത്യയിൽ കാർഷികവികസനത്തിന് സാധ്യതകളില്ല.

  1. (A)എല്ലാം ശരിയാണ്
  2. (B)1, 2, 3 ശരിയാണ്
  3. (C)2, 3, 4 ശരിയാണ്
  4. (D)1, 2, 4 ശരിയാണ്
ഉത്തരം കാണുക(B) 1, 2, 3 ശരിയാണ്

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

111. “മേക്ക് ഇൻ ഇന്ത്യ” സംരംഭവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ : 1. 2014ൽ ഭാരതസർക്കാർ തുടങ്ങിയ ഒരു സംരംഭം. 2. അന്തർദേശീയ സ്ഥാപനങ്ങളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം. 3. ദേശീയ സ്ഥാപനങ്ങളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം.

  1. (A)1, 2 ശരി
  2. (B)1, 3 ശരി
  3. (C)2, 3 ശരി
  4. (D)എല്ലാം ശരിയാണ്
ഉത്തരം കാണുക(B) 1, 3 ശരി

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

112. കേരളത്തിൽ ജി.എസ്.ഡി.പി. (GSDP)യിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല ഏത്?

  1. (A)പ്രാഥമിക മേഖല
  2. (B)ദ്വിതീയ മേഖല
  3. (C)തൃതീയ മേഖല
  4. (D)ഇവയെല്ലാം
ഉത്തരം കാണുക(C) തൃതീയ മേഖല

PSC 149/2025-M · Lift Operator/ Mixing Yard Supervisor/ Salesman/ Cobbler Etc.. (2025), ചോദ്യം 28

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

113. ആഗോളവൽക്കരണത്തെ ‘ചരക്കുകളുടെയും സേവനങ്ങളുടെയും, മൂലധനത്തിന്റെയും, തൊഴിലാളിയുടെയും അനിയന്ത്രിതമായ അതിർത്തി കടന്നുള്ള നീക്കം’ എന്ന് നിർവചിച്ച അന്താരാഷ്ട്ര സംഘടന ഏത്?

  1. (A)ലോക വ്യാപാര സംഘടന
  2. (B)അന്താരാഷ്ട്ര നാണയ നിധി
  3. (C)അന്താരാഷ്ട്ര തൊഴിൽ സംഘടന
  4. (D)ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി
ഉത്തരം കാണുക(A) ലോക വ്യാപാര സംഘടന

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

114. താഴെപ്പറയുന്നവയിൽ ഏത് പേരാണ് ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തത്?

  1. (A)നോർമൻ ഇ. ബോർലോഗ്
  2. (B)സി. സുബ്രഹ്മണ്യം
  3. (C)ബിമൽ ജലാൻ
  4. (D)എം. എസ്. സ്വാമിനാഥൻ
ഉത്തരം കാണുക(C) ബിമൽ ജലാൻ

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

115. പ്രധാനമന്ത്രി ഫസൽ ബീമ യോജനയുടെ (PMFBY) പ്രാഥമിക ലക്ഷ്യം എന്താണ്?

  1. (A)എല്ലാ വിളകൾക്കും കുറഞ്ഞ താങ്ങുവില നൽകുക
  2. (B)കർഷകർക്ക് താങ്ങാനാവുന്ന വില ഇൻഷുറൻസും റിസ്ക് കവറേജും ഉറപ്പാക്കുക
  3. (C)കർഷകർക്ക് സൗജന്യ വിത്തുകളും വളങ്ങളും വിതരണം ചെയ്യുക
  4. (D)ജൈവകൃഷി രീതികൾ പ്രോത്സാഹിപ്പിക്കുക
ഉത്തരം കാണുക(B) കർഷകർക്ക് താങ്ങാനാവുന്ന വില ഇൻഷുറൻസും റിസ്ക് കവറേജും ഉറപ്പാക്കുക

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

116. ഇന്ത്യയിൽ താഴെപ്പറയുന്ന ഉൽപ്പന്നങ്ങളിൽ ഏതാണ് ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കാത്തത്?

  1. (A)പുതിയ പഴങ്ങളും പച്ചക്കറികളും
  2. (B)തേൻ
  3. (C)പത്രങ്ങൾ
  4. (D)പായ്ക്ക് ചെയ്ത ബിസ്കറ്റുകൾ
ഉത്തരം കാണുക(D) പായ്ക്ക് ചെയ്ത ബിസ്കറ്റുകൾ

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

117. ഹെഡ്ജിംഗ്, ഊഹക്കച്ചവടം അല്ലെങ്കിൽ മദ്ധ്യസ്ഥത എന്നിവയ്ക്കായി താഴെപ്പറയുന്ന സാമ്പത്തിക ഉപകരണങ്ങളിൽ ഏതാണ് പ്രധാനമായും ഉപയോഗിക്കുന്നത്, കൂടാതെ അതിന്റെ മൂല്യം അടിസ്ഥാന ആസ്തിയിൽ നിന്നോ സൂചികയിൽ നിന്നോ ലഭിക്കുന്നു.

  1. (A)റീപർച്ചേസ് കരാർ
  2. (B)ട്രഷറി ബില്ലുകൾ
  3. (C)ഗവൺമെന്റ് സെക്യൂരിറ്റീസ്
  4. (D)ഡെറിവേറ്റീവുകൾ
ഉത്തരം കാണുക(D) ഡെറിവേറ്റീവുകൾ

PSC 122/2025-M · Assistant Auditor Secretariat/ Kpsc (2025), ചോദ്യം 19

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

118. Which of the following statement/s about 'demonetisation' is/are true? (i) Demonetisation is the process by which a nation's economic unit of exchange loses its legally enforceable validity. (ii) Raghuram Rajan was the Governor of Reserve Bank at the time of demonetization of 2016. (iii) On November 8, 2016, the central government has notified that the specified bank notes of denominations of the existing series of the value, of Rs. 500 and Rs. 1,000 shall cease to be legal tender with effect from November 9, 2016. (iv) Demonetisation of 2016 was presented as an initiative of the central government targeted to address disparate evils plaguing the nation's economy including practices of hoarding black money and money laundering.

  1. (A)(i), (ii), (iii) and (iv)
  2. (B)(i), (iii) and (iv)
  3. (C)(i) and (iv)
  4. (D)(i), (ii) and (iv)
ഉത്തരം കാണുക(B) (i), (iii) and (iv)

PSC 120/2025-M · Field Officer - Kerala Forest Development Corporation Limited (2025), ചോദ്യം 1

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

119. Which of the following statement/s about Niti Ayog is/are incorrect? (i) It started functioning since 01/04/2016. (ii) Its full form is National Institution for Transforming India. (iii) One of its declared objectives is to foster cooperative federalism. (iv) Narendra Damodardas Modi was its first chairman.

  1. (A)(i) only
  2. (B)(ii) and (iii)
  3. (C)(iv) only
  4. (D)(i) and (iv)
ഉത്തരം കാണുക(A) (i) only

PSC 120/2025-M · Field Officer - Kerala Forest Development Corporation Limited (2025), ചോദ്യം 3

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

120. To which of the following five year plans, the motto 'gharibi hatao' (Removal of Poverty) is associated?

  1. (A)Third Five Year Plan
  2. (B)Fourth Five Year Plan
  3. (C)Second Five Year Plan
  4. (D)Fifth Five Year Plan
ഉത്തരം കാണുക(D) Fifth Five Year Plan

PSC 120/2025-M · Field Officer - Kerala Forest Development Corporation Limited (2025), ചോദ്യം 5

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

121. ഇന്ത്യാ ഗവൺമെന്റിന്റെ അവസാന പഞ്ചവത്സര പദ്ധതിയുടെ വിശാലമായ കാഴ്ചപ്പാട് താഴെപ്പറയുന്നവയിൽ ഏതാണ്?

  1. (A)വേഗതയേറിയതും സുസ്ഥിരവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച
  2. (B)കാർഷിക വികസനം വളർച്ചയെ നയിച്ചു
  3. (C)സമഗ്ര സന്തുലിത വികസനം
  4. (D)ഗരീബി ഹഠാവോ
ഉത്തരം കാണുക(A) വേഗതയേറിയതും സുസ്ഥിരവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

122. ‘പുതിയ കാർഷിക തന്ത്രം’ താഴെപ്പറയുന്നവയിൽ ഏതിനെക്കുറിച്ചാണ്?

  1. (A)ചില പ്രത്യേക വിളകളുടെ ഏക്കറിലെ വിളവ് വർദ്ധനവ്
  2. (B)ഒന്നിലധികം വിളകൾ പ്രോത്സാഹിപ്പിക്കൽ
  3. (C)നിർദ്ദിഷ്ട വിളകൾക്ക് ആധുനിക കാർഷിക രീതികളുടെ ഉപയോഗം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(D) മുകളിൽ പറഞ്ഞവയെല്ലാം

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

123. ജിഎസ്ടി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയല്ല?

  1. (A)പുതിയതും പഴയതുമായ നികുതി വ്യവസ്ഥയിലെ വ്യത്യാസത്തിൽ നിന്ന് സംസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനാണ് നഷ്ടപരിഹാര പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്
  2. (B)സാമ്പത്തിക വളർച്ചയിലെ തകർച്ചയുടെ ഫലമായി നികുതി വരുമാനത്തിൽ ഇടിവ് സംഭവിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വരുമാനത്തിലേക്കുള്ള ഒരു ബഫറായി നഷ്ടപരിഹാര സംവിധാനം വിഭാവനം ചെയ്തു
  3. (C)ജിഎസ്ടിയുടെ അന്തർ സംസ്ഥാന വിതരണത്തിലെ വ്യത്യാസങ്ങൾ മറികടക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുക എന്നതായിരുന്നു നഷ്ടപരിഹാര ക്രമീകരണത്തിന്റെ ലക്ഷ്യം
  4. (D)മുകളിൽ പറഞ്ഞവയിൽ ഒന്നുമല്ല
ഉത്തരം കാണുക(B) സാമ്പത്തിക വളർച്ചയിലെ തകർച്ചയുടെ ഫലമായി നികുതി വരുമാനത്തിൽ ഇടിവ് സംഭവിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വരുമാനത്തിലേക്കുള്ള ഒരു ബഫറായി നഷ്ടപരിഹാര സംവിധാനം വിഭാവനം ചെയ്തു

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

124. 1991 ജൂലൈ മുതൽ പുതിയ സാമ്പത്തിക നയത്തിന് കീഴിലുള്ള പ്രധാന നയം എപ്പോഴാണ് പ്രാബല്യത്തിൽ വന്നത്?

  1. (A)ഇറക്കുമതി പ്രതിനിധാന നയം
  2. (B)കുത്തക നിയന്ത്രണ നയം
  3. (C)സ്ഥിരത നയവും ഘടനാപരമായ പരിഷ്കരണ നയവും
  4. (D)വിദേശ വിനിമയ നിയന്ത്രണ നിയമം
ഉത്തരം കാണുക(C) സ്ഥിരത നയവും ഘടനാപരമായ പരിഷ്കരണ നയവും

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

125. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിന്റെ (IFSC) ലക്ഷ്യം എന്താണ്?

  1. (A)അന്താരാഷ്ട്ര ധനകാര്യ സേവനങ്ങൾക്ക് അനുയോജ്യമായ ഒരു അധികാരപരിധിയായി ഇന്ത്യ ഉയർന്നുവരുന്നത് സുഗമമാക്കുക
  2. (B)കാർഷിക മേഖലയ്ക്ക് ധനസഹായം നൽകുക
  3. (C)ഇന്ത്യയിലെ ബാങ്കിംഗ് മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുക
  4. (D)പേയ്മെന്റ് ബാലൻസ് സ്ഥിരത നിലനിർത്തുക
ഉത്തരം കാണുക(A) അന്താരാഷ്ട്ര ധനകാര്യ സേവനങ്ങൾക്ക് അനുയോജ്യമായ ഒരു അധികാരപരിധിയായി ഇന്ത്യ ഉയർന്നുവരുന്നത് സുഗമമാക്കുക

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

126. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിൽ പൂർണ്ണമായി നടപ്പിലാക്കിയ വർഷം?

  1. (A)02.02.2006
  2. (B)01.04.2007
  3. (C)01.04.2008
  4. (D)മുകളിൽ പറഞ്ഞവ ഒന്നുമല്ല
ഉത്തരം കാണുക(C) 01.04.2008

PSC 119/2025-M · Assistant Grade Ii/junior Assistant (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

127. താഴെ തന്നിരിക്കുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ഏത്?

  1. (A)കൃഷി
  2. (B)കന്നുകാലി വളർത്തൽ
  3. (C)മത്സ്യബന്ധനം
  4. (D)ഗതാഗതം
ഉത്തരം കാണുക(D) ഗതാഗതം

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 25

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

128. താഴെ തന്നിരിക്കുന്നവയിൽ വാണിജ്യ ബാങ്കുകളുടെ ഗണത്തിൽ പെടാത്തത് ഏത്?

  1. (A)പൊതുമേഖലാ ബാങ്ക്
  2. (B)സഹകരണ ബാങ്ക്
  3. (C)സ്വകാര്യമേഖലാ ബാങ്ക്
  4. (D)വിദേശ ബാങ്ക്
ഉത്തരം കാണുക(B) സഹകരണ ബാങ്ക്

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

129. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതിക്ക് ഉദാഹരണമേത്?

  1. (A)വിനോദ നികുതി
  2. (B)ഭൂനികുതി
  3. (C)കോർപ്പറേറ്റ് നികുതി
  4. (D)സ്റ്റാമ്പ് നികുതി
ഉത്തരം കാണുക(A) വിനോദ നികുതി

PSC 117/2025-M · Duffedar/power Laundry Attender/mason/sweeper/lgs/ayah Etc (2025), ചോദ്യം 44

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

130. പഞ്ചവത്സര പദ്ധതിയും അതിന്റെ ലക്ഷ്യവും തമ്മിൽ ശരിയായ പൊരുത്തമില്ലാത്തത് താഴെതന്നവയിൽ ഏതാണ്?

  1. (A)പത്താം പദ്ധതി - വേഗതയേറിയതും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച
  2. (B)എട്ടാം പദ്ധതി - സാമ്പത്തിക പരിഷ്കാരങ്ങളും സ്ഥിരതയും
  3. (C)പന്ത്രണ്ടാം പദ്ധതി - വേഗതയേറിയതും സുസ്ഥിരവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച
  4. (D)ഒമ്പതാം പദ്ധതി - സാമൂഹിക നീതിയും സമത്വവും ഉള്ള വളർച്ച
ഉത്തരം കാണുക(A) പത്താം പദ്ധതി - വേഗതയേറിയതും കൂടുതൽ ഉൾക്കൊള്ളുന്നതുമായ വളർച്ച

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 9

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

131. താഴെപ്പറയുന്നവയിൽ ഏതാണ് മുൻകാല ആസൂത്രണ കമ്മീഷന്റെ പങ്കിൽ നിന്ന് നീതി ആയോഗിന്റെ പങ്കിനെ ശരിയായി വേർതിരിക്കുന്നത്?

  1. (A)ആസൂത്രണ കമ്മീഷനിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിക്കാനുള്ള അധികാരം നീതി ആയോഗ് നിലനിർത്തുന്നു
  2. (B)സഹകരണ ഫെഡറലിസത്തിന് ഊന്നൽ നൽകികൊണ്ട് താഴെത്തട്ടിൽ നിന്നുള്ള ആസൂത്രണ സമീപനമാണ് നീതി ആയോഗ് പിന്തുടരുന്നത്, അതേസമയം ആസൂത്രണ കമ്മീഷൻ മുകളിൽ നിന്ന് താഴേക്ക് പോകുന്ന ഒരു മാതൃകയാണ് പിന്തുടരുന്നത്
  3. (C)സമ്പദ്‌വ്യവസ്ഥയ്ക്കായി നീതി ആയോഗ് പഞ്ചവത്സര പദ്ധതികൾ തയ്യാറാക്കുന്നു, അതേസമയം ആസൂത്രണ കമ്മീഷൻ നയപരമായ ഉപദേശം മാത്രമാണ് നൽകുന്നത്
  4. (D)നീതി ആയോഗ് ഒരു ഭരണഘടനാ സ്ഥാപനമാണ്, അതേസമയം ആസൂത്രണ കമ്മീഷൻ ഒരു നിയമാനുസൃത സ്ഥാപനമായിരുന്നു
ഉത്തരം കാണുക(B) സഹകരണ ഫെഡറലിസത്തിന് ഊന്നൽ നൽകികൊണ്ട് താഴെത്തട്ടിൽ നിന്നുള്ള ആസൂത്രണ സമീപനമാണ് നീതി ആയോഗ് പിന്തുടരുന്നത്, അതേസമയം ആസൂത്രണ കമ്മീഷൻ മുകളിൽ നിന്ന് താഴേക്ക് പോകുന്ന ഒരു മാതൃകയാണ് പിന്തുടരുന്നത്

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 10

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

132. രാജ്യത്ത് മൂലധന വസ്തുക്കളുടെ ജിഎസ്ടി നിരക്ക് എത്രയാണ്?

  1. (A)0%
  2. (B)5%
  3. (C)12%
  4. (D)18%
ഉത്തരം കാണുക(D) 18%

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 11

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

133. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രയോജനം നേടിയ സംസ്ഥാനങ്ങൾ ഏതാണ്?

  1. (A)ബീഹാർ, ഒഡീഷ
  2. (B)പഞ്ചാബ്, ഹരിയാന
  3. (C)പശ്ചിമ ബംഗാൾ, അസം
  4. (D)രാജസ്ഥാൻ, മധ്യപ്രദേശ്
ഉത്തരം കാണുക(B) പഞ്ചാബ്, ഹരിയാന

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 12

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

134. കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കിയത് കാർഷിക ഘടനയിൽ മാറ്റം വരുത്തുന്നതിൽ വിജയിച്ചെങ്കിലും ആനുപാതികമായ ഗ്രാമീണ വ്യവസായ വൽക്കരണമോ തൊഴിൽ വളർച്ചയോ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും നന്നായി വിശദീകരിക്കുന്നത്?

  1. (A)ഭൂപരിഷ്കരണങ്ങൾ നിയമപരമായി ദുർബലമായിരുന്നു, ശരിയായ നിർവ്വഹണ സംവിധാനങ്ങളെ അത് തകർത്തു
  2. (B)ഭൂമിയുടെ പുനർവിതരണം തരിശുഭൂമിയായതും കൃഷി ചെയ്യാൻ യോഗ്യമല്ലാത്തതുമായ ഭൂമിയിലേക്ക് മാത്രമായി പരിമിതപ്പെടുത്തി
  3. (C)ഭൂപരിഷ്കരണങ്ങൾ അസാന്നിധ്യ ഭൂവുടമസ്ഥതയെ ഇല്ലാതാക്കി, പക്ഷേ ദീർഘകാല ഗ്രാമീണ സാമ്പത്തിക തന്ത്രവുമായി സംയോജിപ്പിക്കുന്നതിൽ പരാജയപ്പെട്ടു
  4. (D)ഗ്രാമപ്രദേശങ്ങളിലെ ഉയർന്ന സാക്ഷരതാ നിരക്ക് വലിയ തോതിലുള്ള കുടിയേറ്റത്തിന് കാരണമായി, ഇത് പ്രാദേശിക വികസനം അസാധ്യമാക്കി
ഉത്തരം കാണുക(C) ഭൂപരിഷ്കരണങ്ങൾ അസാന്നിധ്യ ഭൂവുടമസ്ഥതയെ ഇല്ലാതാക്കി, പക്ഷേ ദീർഘകാല ഗ്രാമീണ സാമ്പത്തിക തന്ത്രവുമായി സംയോജിപ്പിക്കുന്നതിൽ പരാജയപ്പെട്ടു

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

135. കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ (KSPB) പ്രവർത്തനങ്ങളെയും പരിമിതികളെയും പരാമർശിച്ച്, താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക : 1. കെഎസ്പിബി ധനകാര്യ വകുപ്പിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുകയും വികസന മേഖലകൾക്കായി ബജറ്റ് തയ്യാറാക്കുകയും ചെയ്യുന്നു 2. കെഎസ്പിബിയുടെ ഉപദേശക പങ്ക് പങ്കാളിത്ത ആസൂത്രണം ഉറപ്പാക്കുന്നു, പക്ഷേ അത് നടപ്പാക്കൽ നടപ്പിലാക്കുന്നതിനുള്ള നിയമപരമായ അധികാരങ്ങളെ തകർക്കുന്നു. 3. കെഎസ്പിബിയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങളെ സംസ്ഥാനത്തിന്റെ വാർഷിക പദ്ധതികളുമായി യോജിപ്പിക്കുക എന്നതാണ്. 4. ജിഐഎസ് അധിഷ്ഠിത പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (എൽഎസ്ജിഐ) പ്രവർത്തനങ്ങൾ കെഎസ്പിബി നേരിട്ട് തത്സമയം നിരീക്ഷിക്കുന്നു. മേൽപ്പറഞ്ഞ പ്രസ്താവനകളിൽ ഏതാണ് ശരി?

  1. (A)2, 3 മാത്രം
  2. (B)1, 2, 4 മാത്രം
  3. (C)2, 3, 4 മാത്രം
  4. (D)1, 3 മാത്രം
ഉത്തരം കാണുക(A) 2, 3 മാത്രം

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

136. ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയുടെ പേരെന്താണ്?

  1. (A)ഭാരത് കോയിൻ
  2. (B)ക്രിപ്റ്റോ റുപ്പി
  3. (C)ഡിജിറ്റൽ റുപ്പി
  4. (D)ഇ-ക്യാഷ് ഇന്ത്യ
ഉത്തരം കാണുക(C) ഡിജിറ്റൽ റുപ്പി

PSC 109/2025-M · Sub Inspector Of Police, Armed Police Sub Inspector (main) (2025), ചോദ്യം 64

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

137. ഒന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാമ്പത്തിക വിദഗ്ദൻ

  1. (A)പി.സി. മഹലനോബീസ്
  2. (B)ജെ.സി. കുമാരപ്പ
  3. (C)ചരൺസിംഗ്
  4. (D)കെ.എൻ. രാജ്
ഉത്തരം കാണുക(D) കെ.എൻ. രാജ്

PSC 107/2025-M · Driver/chauffeur/security Guard/forest Driver (2025), ചോദ്യം 24

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

138. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥിരം വേദി ഏത്?

  1. (A)ദാവോസ്
  2. (B)ലണ്ടൻ
  3. (C)ഡൽഹി
  4. (D)പാരീസ്
ഉത്തരം കാണുക(A) ദാവോസ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

139. പെയ്മെന്റ് ബാങ്കുകളുടെ സവിശേഷതകൾ ഏതെല്ലാം? i) ഒരു ലക്ഷം രൂപവരെ വ്യക്തിയിൽ നിന്ന് നിക്ഷേപമായി സ്വീകരിക്കുന്നു ii) ഇവ വായ്പ നൽകുന്നു iii) ഡെബിറ്റ് കാർഡ് നൽകുന്നില്ല iv) നിക്ഷേപങ്ങൾക്ക് ഭാരതീയ റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പലിശ നൽകുന്നു

  1. (A)i, iii ശരിയാണ്
  2. (B)ii, iv ശരിയാണ്
  3. (C)ii, iii ശരിയാണ്
  4. (D)i, iv ശരിയാണ്
ഉത്തരം കാണുക(D) i, iv ശരിയാണ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

140. ഇന്ത്യ ലോക വ്യാപാര സംഘടനയിൽ അംഗമാകുന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ കാലയളവിലാണ്

  1. (A)ഒമ്പതാം പഞ്ചവത്സര പദ്ധതി
  2. (B)എട്ടാം പഞ്ചവത്സര പദ്ധതി
  3. (C)ഏഴാം പഞ്ചവത്സര പദ്ധതി
  4. (D)പത്താം പഞ്ചവത്സര പദ്ധതി
ഉത്തരം കാണുക(B) എട്ടാം പഞ്ചവത്സര പദ്ധതി

PSC 102/2025-M · Assistant Salesman (2025), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

141. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അകത്തും പുറത്തും കടലാസുപയോഗം കുറയ്ക്കുന്നതിനുള്ള ഡിജിറ്റൽ പദ്ധതികൾ ഏതെല്ലാം?

  1. (A)ഉദ്ഗം, ഉത്കൽ
  2. (B)സഞ്ചയ, സാംഖ്യ
  3. (C)സാരഥി, പ്രവാഹ്
  4. (D)സുലേഖ, സേവന
ഉത്തരം കാണുക(C) സാരഥി, പ്രവാഹ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

142. ഗ്രാമപ്രദേശങ്ങളിൽ അന്ത്യോദയ, അന്നയോജന റേഷൻകാർഡിന് അന്തിമ അനുമതി നൽകുന്നത്?

  1. (A)അർബൻ ഡെവലെപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ്
  2. (B)റൂറൽ ഡെവലെപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ്
  3. (C)മിനിസ്ട്രി ഓഫ് റൂറൽ ഡെവലെപ്പ്മെന്റ്
  4. (D)ഇവയൊന്നുമല്ല
ഉത്തരം കാണുക(A) അർബൻ ഡെവലെപ്പ്മെന്റ് ഡിപ്പാർട്ട്മെന്റ്

PSC 102/2025-M · Assistant Salesman (2025), ചോദ്യം 29

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

143. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പാക്കിയ കേരളത്തിലെ ജില്ലകൾ?

  1. (A)വയനാട്, ഇടുക്കി
  2. (B)കൊല്ലം, കോട്ടയം
  3. (C)പത്തനംതിട്ട, തൃശൂർ
  4. (D)പാലക്കാട്, വയനാട്
ഉത്തരം കാണുക(C) പത്തനംതിട്ട, തൃശൂർ

PSC 102/2025-M · Assistant Salesman (2025), ചോദ്യം 30

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

144. ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഇന്ത്യയിൽ നടപ്പിലാക്കിയ കൃഷോന്നതി യോജനയിലെ കുട പദ്ധതിയിൽ ഉൾപ്പെടുന്നത് ഏതെല്ലാം? (i) മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് ഓഫ് ഹോർട്ടികൾച്ചർ (MIDH) (ii) രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) (iii) നാഷണൽ മിഷൻ ഫോർ സസ്റ്റെയിനബിൾ അഗ്രികൾച്ചർ (NMSA) (iv) നാഷണൽ ഫുഡ് സെക്യൂരിറ്റി മിഷൻ (NFSM)

  1. (A)ii, iii മാത്രം
  2. (B)ii, iii, iv മാത്രം
  3. (C)i, iii, iv മാത്രം
  4. (D)ഇവയെല്ലാം i, ii, iii, iv
ഉത്തരം കാണുക(C) i, iii, iv മാത്രം

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 14

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

145. 2022-23 ബജറ്റിലെ സുപ്രധാന പദ്ധതിയായ പി.എം. ഗതിശക്തിയെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതെല്ലാം ശരിയാണ്? (i) സാമ്പത്തിക വളർച്ചയ്ക്കും, സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം (ii) ഇന്ത്യൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന 16 മന്ത്രാലയങ്ങളും, വകുപ്പുകളും ഒരുമിച്ച് കൊണ്ടു വരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം (iii) 5 എഞ്ചിനുകളാൽ നയിക്കപ്പെടുന്നു. (iv) റെയിൽവേ, റോഡ് ഗതാഗതം, ജലപാതകൾ തുടങ്ങി വിവിധ മേഖലകളെ കൂട്ടിയിണക്കിയുള്ള മൾട്ടിമോഡൽ കണക്റ്റിവിറ്റിയാണ് ലക്ഷ്യം.

  1. (A)i, ii, iv മാത്രം
  2. (B)i, iii, iv മാത്രം
  3. (C)ii, iii, iv മാത്രം
  4. (D)മുകളിൽ പറഞ്ഞവയെല്ലാം
ഉത്തരം കാണുക(A) i, ii, iv മാത്രം

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 16

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

146. താഴെത്തന്നിരിക്കുന്ന RBI യുടെ പോളിസി, കരുതൽ അനുപാത നിരക്കുകളിൽ (2023 - ഒക്ടോബർ പ്രകാരം) തെറ്റായത് ഏത്?

  1. (A)റിപ്പോനിരക്ക് - 6.50%
  2. (B)മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് - 6.75%
  3. (C)ക്യാഷ് റിസർവ് റേഷ്യോ - 4.50%
  4. (D)ബാങ്ക് നിരക്ക് - 5.25%
ഉത്തരം കാണുക(D) ബാങ്ക് നിരക്ക് - 5.25%

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

147. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ തങ്ങളുടെ ഉല്പന്നങ്ങൾ നേരിട്ട് കമ്പോളത്തിലെത്തിക്കുന്നതിന് പറയുന്ന പേര്?

  1. (A)ഹഡാസ്പർ മാണ്ഡി
  2. (B)രയതു ബസാർ
  3. (C)അപ്നി മാണ്ഡി
  4. (D)ഉഴവർ സന്ധി
ഉത്തരം കാണുക(C) അപ്നി മാണ്ഡി

PSC 092/2025-M · Assistant Sub Inspector Trainee, Police Constable (trainee) (2025), ചോദ്യം 18

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

148. ഇന്ത്യയിലെ പുത്തൻ സാമ്പത്തികനയവുമായി ബന്ധമില്ലാത്തത് താഴെ തന്നിരിക്കുന്നതിൽ ഏതാണ്? i) 1991 - ൽ ആരംഭിച്ചു. ii) ആഗോളവൽക്കരണം iii) ‘നരസിംഹം’ റിപ്പോർട്ട് iv) ‘കാർവേ’ കമ്മിറ്റി

  1. (A)i & ii മാത്രം
  2. (B)ii മാത്രം
  3. (C)iii & iv മാത്രം
  4. (D)iv മാത്രം
ഉത്തരം കാണുക(D) iv മാത്രം

PSC 088/2025-M · Woman Police Constable (2025), ചോദ്യം 13

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

149. റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായത് ഏത്? i) 1935 - ൽ സ്ഥാപിതമായി. ii) ‘ബാങ്കുകളുടെ ബാങ്ക്’ എന്നറിയപ്പെടുന്നു iii) ആസ്ഥാനം മുംബെയാണ് iv) ധനനയം നിയന്ത്രിക്കുന്നു

  1. (A)i & ii ശരിയാണ്
  2. (B)i & iii ശരിയാണ്
  3. (C)i, ii & iv ശരിയാണ്
  4. (D)i, ii, iii & iv എല്ലാം ശരിയാണ്
ഉത്തരം കാണുക(C) i, ii & iv ശരിയാണ്

PSC 088/2025-M · Woman Police Constable (2025), ചോദ്യം 15

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ

150. ‘ഹരിതവിപ്ലവുമായി’ ബന്ധപ്പെട്ട് ശരിയല്ലാത്തതേത്? i) അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ ഉപയോഗിച്ചു. ii) 1980 - കാലഘട്ടത്തിൽ ആരംഭിച്ചു. iii) Dr. എസ്. സ്വാമിനാഥൻ നയിച്ചു. iv) രാസവളം, കീടനാശിനി ഉപയോഗം വർദ്ധിച്ചു.

  1. (A)i & iv ശരിയല്ല
  2. (B)i, ii, & iv ശരിയല്ല
  3. (C)ii ശരിയല്ല
  4. (D)iv ശരിയല്ല
ഉത്തരം കാണുക(C) ii ശരിയല്ല

PSC 088/2025-M · Woman Police Constable (2025), ചോദ്യം 17

ഈ ചോദ്യം വാട്സാപ്പിൽ അയയ്ക്കൂ
12345

സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ

Kerala PSC സാമ്പത്തികശാസ്ത്രം ചോദ്യങ്ങൾ എവിടെ നിന്നാണ്?

ഇവിടെയുള്ളതെല്ലാം Kerala PSC നടത്തിയ പരീക്ഷകളുടെ യഥാർത്ഥ ചോദ്യപേപ്പറുകളിൽ നിന്നാണ് (34 പരീക്ഷകൾ). ഉത്തരം PSC പ്രസിദ്ധീകരിച്ച ഉത്തരസൂചികയിൽ നിന്ന്.

ഈ ചോദ്യങ്ങൾ ഓൺലൈനായി പരിശീലിക്കാമോ?

ഉവ്വ്. "ഈ വിഷയം ടിക്ക് ചെയ്ത് പരിശീലിക്കാം" അമർത്തിയാൽ ഉത്തരം ടിക്ക് ചെയ്ത് മാർക്ക് അറിയാം. സൗജന്യം, ലോഗിൻ വേണ്ട.

പുതിയ ചോദ്യങ്ങൾ എപ്പോൾ വരും?

PSC ഓരോ പുതിയ ഉത്തരസൂചിക പ്രസിദ്ധീകരിക്കുമ്പോഴും ആ പേപ്പറും ഈ പേജിലെ ചോദ്യങ്ങളും പുതുക്കും.

ചോദ്യങ്ങളും ഉത്തരങ്ങളും: Kerala PSC (keralapsc.gov.in), പരീക്ഷാഭവൻ. Kerala PSC-യുമായി ഔദ്യോഗിക ബന്ധമില്ല.
metrojournalonline.com · സ്വകാര്യതാ നയം