Gulf
ഒമാനില്‍ ഇന്ന് മഴക്ക് സാധ്യത
മസ്‌കത്ത്: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് മഴക്ക് സാധ്യതയുള്ളത്.
ഒമാന്‍ കടലിലും അല്‍ ഹജര്‍ പര്‍വത പ്രദേശങ്ങളിലും മുസന്ദം ഗവര്‍ണറേറ്റിലും മഴയുടെ ആഘാതം അനുഭവപ്പെട്ടേക്കാം. അസ്ഥിരമായ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ അഭ്യര്‍ഥിച്ചു.