യുഎഇയില്‍ റജബ് പിറന്നു; റമദാന് ഇനി രണ്ടു മാസം മാത്രം
അബുദാബി: വിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കാന്‍ ഇനി രണ്ടു മാസം മാത്രം. മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് റജബ് ഒന്നായിരിക്കുമെന്ന് അസ്‌ട്രോണമി സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി. അല്‍ ഖാതിം അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിക്ക് റജബ് ചന്ദ്രക്കല ദൃശ്യമായതാണ് റമദാനുള്ള സമയം ഗണിക്കാന്‍ സഹായകമായത്. കടുത്ത മൂടല്‍മഞ്ഞുള്ള അന്തരീക്ഷത്തിലും റജബ് ചന്ദ്രക്കല കാണാന്‍ സാധിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നലെ രാവിലെ 11ന് ആണ് മൂടല്‍മഞ്ഞും കാര്‍മേഘങ്ങളും നിറഞ്ഞ പ്രതികൂല കാലാവസ്ഥയിലും ചന്ദ്രക്കല കാണാന്‍ സാധിച്ചത്. ഇനി ശഅബാന്‍ പിറയും തുടര്‍ന്ന് റമദാന്‍ പിറയും കാണാന്‍ ദീര്‍ഘിച്ച ആഴ്ചകളുള്ളതിനാല്‍ ഇത് ദൃശ്യമായാല്‍ മാത്രമേ റമദാന്‍ എന്ന് തുടങ്ങുമെന്ന് കൃത്യമായി പറയാനാവൂ. എന്നിരുന്നാലും ജ്യോതിശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത് മിക്കവാറും മാര്‍ച്ച് ഒന്നിന് റമദാന്‍ വ്രതം ആരംഭിക്കുമെന്നാണ്.