Gulf

മനാറത്ത് അല്‍ സാദിയാത്തില്‍ അത്യപൂര്‍വ വസ്തുക്കളുടെ ലേലം തുടങ്ങി; 2,600 വര്‍ഷം പഴക്കമുള്ള മമ്മിയാക്കപ്പെട്ട ഫാല്‍ക്കണും പ്രദര്‍ശന വസ്തു: വില 3.29 ലക്ഷം ദിര്‍ഹം

അബുദാബി: 2,600 വര്‍ഷം പഴക്കമുള്ളതും മമ്മിയാക്കപ്പെട്ടതുമായ ഫാല്‍ക്കണ്‍ ഇന്ന് തുടങ്ങിയ മനാറത്ത് അല്‍ സാദിയാത്ത് ലേലപ്പുരയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 89,660 ഡോളറാ(3,29,324 ദിര്‍ഹം)ണ് ഈ അത്യപൂര്‍വ ലേല വസ്തുവിന് വിലയിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍നിന്നുള്ള വ്യക്തിയുടെ സ്വകാര്യ ശേഖരത്തിലുള്ളതാണ് ഈജിപ്തിലെ കരിങ്കല്‍ ശവപ്പെട്ടിയില്‍ സൂക്ഷിച്ച മമ്മിയാക്കപ്പെട്ട മരംകൊണ്ടുള്ള അമൂല്യ കലാസൃഷ്ടിയായ ഫാല്‍ക്കണ്‍. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദിന്റെ രക്ഷാകര്‍ത്തൃത്വത്തിലാണ് എല്ലാവര്‍ഷവും നവംബര്‍ 20 മുതല്‍ 24 വരെ മനാറത്ത് അല്‍ സാദിയാത്തില്‍ ലേലം സംഘടിപ്പിക്കുന്നത്.

ഫ്രാന്‍സില്‍ നടന്ന ലേലത്തിലായിരുന്നു ഉടമ 1980ളില്‍ ഈ ഫാല്‍ക്കണ്‍ സ്വന്തമാക്കിയത്. മമ്മിയാക്കപ്പെട്ട നിലയില്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന ഫാല്‍ക്കണ്‍ രൂപത്തിനുള്ളില്‍ ചിറകുമടക്കിയ നിലയിലുള്ള അക്കാലത്തെ യഥാര്‍ഥ ഫാല്‍ക്കണിനെ എക്‌സറേയില്‍ കാണാന്‍ സാധിക്കും. വലത്തേ ചിറക് മുറിച്ച നിലയിലാണിത്. അക്കാലത്ത് നടന്ന ബലിയുടെ ഭാഗമാവാം ഇതെന്നാണ് അനുമാനിക്കുന്നത്. ഈജിപ്തിലെ 26ാമത് രാജവംശത്തിന്റെ കാലത്തുള്ള ഇതിന്റെ പഴക്കം ബിസി ആറോ ഏഴോ നൂറ്റാണ്ടാണെന്നാണ് കരുതുന്നത്. ഫാല്‍ക്കണും ഇതിന്റെ ശവപ്പെട്ടിയും ഒന്നിച്ചാണ് ലേലത്തില്‍ വില്‍പനക്കായി വെച്ചിരിക്കുന്നത്.

Related Articles

Back to top button