National
പഞ്ചാബിൽ വ്യാജമദ്യ ദുരന്തം; 14 പേർ മരിച്ചു, ആറ് പേർ ഗുരുതരാവസ്ഥയിൽ

പഞ്ചാബിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച 14 പേർ മരിച്ചു. ആറ് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമൃത്സറിലെ മജിട്ട മണ്ഡലത്തിൽ ഇന്നലെ രാത്രിയോടെയാണ് വ്യാജമദ്യ ദുരന്തമുണ്ടായത്.
അഞ്ച് ഗ്രാമങ്ങളിലുള്ളവരാണ് വ്യാജമദ്യം കഴിച്ചത്. മദ്യം വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മദ്യ വിതരണ സംഘത്തിലെ പ്രധാന പരബ്ജിത്ത് സിംഗ് അടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാജമദ്യം ഉണ്ടാക്കിയവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പഞ്ചാബിലുണ്ടാകുന്ന നാലാമത്തെ വ്യാജമദ്യ ദുരന്തമാണിത്.