Kerala

ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവം; 11 ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് ഭാരവാഹികൾ അടക്കം 11 ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെയാണ് ഷാഫി പറമ്പിലിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്

നിരവധി ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലാണെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. എന്നാൽ വാഹനത്തിൽ നിന്നിറങ്ങിയ ഷാഫി ഡിവൈഎഫ്‌ഐക്കാരെ വെല്ലുവിളിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു

വടകര നഗരസഭയിലെ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ഷാഫിയെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. എംപിയെ പരസ്യമായി തടയാൻ ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പിസി ഷൈജു ഇന്നലെ പറഞ്ഞിരുന്നു. വടകരയിലേത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നും ഷൈജു വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!