Gulf
യുഎന്നിന്റെ അഭയാര്‍ഥികള്‍ക്കയുള്ള പദ്ധതിക്ക് യുഎഇ രണ്ടു ലക്ഷം ഡോളര്‍ നല്‍കും

അബുദാബി: യുദ്ധം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള യുഎന്നിന്റെ പദ്ധതിയിലേക്ക് രണ്ടു ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കുമെന്ന് യുഎഇ. യുഎന്നിന്റെ 2025ലെ അഭയാര്‍ഥി പരിപാടിയിലേക്കാണ് പണം നല്‍കുകയെന്ന് ഇന്നലെയാണ് യുഎഇ പ്രഖ്യാപിച്ചത്.
ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള മാനുഷികമായ താല്‍പര്യമാണ് യുഎന്‍ ഹൈ കമ്മിഷന്‍ ഫോര്‍ റെഫ്യൂജീസി(യുഎന്‍എച്ച്‌സിആര്‍)ന് ഫണ്ട് നല്‍കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് യുഎന്നിലേയും മറ്റ് രാജ്യാന്തര സംഘടനകള്‍ക്കുമായുള്ള ജനീവയിലെ യുഎഇയുടെ സ്ഥിരം പ്രതിനിധി ജമാല്‍ അല്‍ മുഷാറഖ് വ്യക്തമാക്കി. എല്ലാവര്‍ക്കും മാന്യതയുള്ള ജീവിതം ലഭ്യമാവണമെന്ന ചിന്തയാണ് യുഎന്‍എച്ച്‌സിആറിന് ഫണ്ട് നല്‍കുന്നതില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.