GulfOmanSaudi Arabia
ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം അപകടത്തില്‍പെട്ടു: രണ്ട് മലയാളികള്‍ മരിച്ചു

ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
ഒമാന്‍ – സൗദി അതിര്‍ത്തി പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. ഒരു വാഹനത്തില്‍ രണ്ട് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. നാല് മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത്.