Friday, 13 November 2026 About Us · Contact Us

കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിലൊന്നിന്റെ മേധാവിയായി വനിത; ചരിത്രത്തിലാദ്യം

A Woman Heads One Of The Catholic Churchs Most Important - കത്തോലിക്ക സഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിലൊന്നിന്റെ മേധാവിയായി വനിത; ചരിത്രത്തിലാദ്യം

കത്തോലിക്ക സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്‌മെന്റിന്റെ മേധാവിയായി കന്യാസ്ത്രീയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കന്യാസ്ത്രീയായ സിമോണ ബ്രാംബില്ലയ്ക്കാണ് ചുമതല. വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിന്റെ തലപ്പത്തേക്ക് എത്തുന്ന ആദ്യ വനിത കൂടിയാണ് സിമോണ ബ്രാംബില്ല. വത്തിക്കാൻ ഓഫീസുകളിൽ സ്ത്രീകളെ രണ്ടാം സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സഭയുടെ കേന്ദ്രഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ പ്രിഫെക്ടായി ഒരു വനിത എത്തുന്നത് ആദ്യമാണ്. വത്തിക്കാനിലെ ആദ്യ വനിതാ പ്രിഫെക്ടാണ് സിസ്റ്റർ സിമോണ ബ്രാംബില്ലയെന്ന് വത്തിക്കാനും സ്ഥിരീകരിച്ചിട്ടുണ്ട് വത്തിക്കാനിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസുകളിലൊന്നായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപോസ്തലിക് ലൈഫിന്റെ മേധാവിയായാണ് സിസ്റ്ററെ നിയമിച്ചത്. ഈ നിയമനത്തോടെ ബ്രാംബില്ലയെ കർദിനാളായി പ്രഖ്യാപിക്കുന്നതിൽ മാർപാപ്പക്ക് മുന്നിൽ മറ്റ് തടസ്സങ്ങളില്ലെന്ന് വിദഗ്ദർ പറയുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026