അമേരിക്കയിലെ ആകാശ ദുരന്തം; വിമാനത്തിലുണ്ടായിരുന്ന 67 പേരും മരിച്ചെന്ന് സൂചന
അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ റീഗന് നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം യാത്രാ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 60 യാത്രക്കാരും നാല് ജീവനക്കാരും ഹെലിക്കോപ്റ്ററിലെ മൂന്ന് സൈനികരും മരിച്ചുവെന്നാണ് റിപോര്‍ട്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ വ്യാപകമായി തുടരുന്നുണ്ട്. നിലവില്‍ 30 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. യു എസ് സമയം രാത്രി ഒമ്പതോടെയായിരുന്നു അപകടം. സൈനിക കോപ്റ്ററുമായി കൂട്ടിയിടിച്ച ശേഷം യാത്രാ വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു. തിരച്ചിലിന്റെ ഭാഗമായി രക്ഷാബോട്ടുകളും ഹെലിക്കോപ്റ്ററുകളും അണിനിരന്നിട്ടുണ്ട്. അപകടത്തില്‍ ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്ന വേദനാജനകമായ കാര്യം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വ്യക്തമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ
