പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ സായുധ സംഘം ബസ് തടഞ്ഞു നിർത്തി ഒമ്പത് യാത്രക്കാരെ വെടിവെച്ചു കൊന്നു
പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സായുധ സംഘം ബസ് തട്ടിക്കൊണ്ടുപോയി ഒമ്പത് പേരെ കൊലപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിലാണ് സംഭവം. ആയുധധാരികൾ രണ്ട് ബസുകൾ തടയുകയും യാത്രക്കാരെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു സമീപത്തുള്ള മലനിരകളിലേക്കാണ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയത്. ഇവർക്കായുള്ള പരിശോധന നടക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി ഒമ്പത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു വെടിയേറ്റ നിലയിലായിരുന്നു ഒമ്പത് മൃതദേഹങ്ങളും. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
