Saturday, 14 November 2026 About Us · Contact Us

പോയത് എട്ട് ദിവസത്തേക്ക്, കഴിഞ്ഞത് എട്ട് മാസം; സുനിത വില്യംസ് മാർച്ച് പകുതിയോടെ തിരിച്ചെത്തുമെന്ന് നാസ

Gone For Eight Days Passed For Eight Months Nasa Says - പോയത് എട്ട് ദിവസത്തേക്ക്, കഴിഞ്ഞത് എട്ട് മാസം; സുനിത വില്യംസ് മാർച്ച് പകുതിയോടെ തിരിച്ചെത്തുമെന്ന് നാസ

എട്ട് ദിവസത്തെ ദൗത്യത്തിന് പോയി സാങ്കേതിക തകരാറിനെ തുടർന്ന് എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മടക്കയാത്രയിൽ തീരുമാനമായി. ഐഎസ്എസിൽ കുടുങ്ങിയ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും മാർച്ച് പകുതിയോടെ ഭൂമിയിൽ മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് അവസാനമോ ഏപ്രിലിലോ ആയിരിക്കും ഇരുവരുടെയും മടക്കമെന്നാണ് നേരത്തെ നാസ കരുതിയിരുന്നത്. 2024 ജൂൺ മാസം മുതൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ട്. ജൂൺ 5നാണ് ഇരുവരും യാത്ര തിരിച്ചത് സ്റ്റാർലൈനറിന്റെ പ്രൊപൽഷൻ സംവിധാനത്തിലെ തകരാറും ഹീലിയം ചോർച്ചയും കാരണമാണ് എട്ട് ദിവസത്തെ മടക്കയാത്ര നിശ്ചയിച്ച ഇവരുടെ മടക്കം അനിശ്ചിതമായി നീണ്ടത്. ഇതിനിടെ കൂടുതൽ സമയം ബഹിരാകാശ നടത്തം പൂർത്തിയാക്കിയ വനിത എന്ന റെക്കോർഡും സുനിത സ്ഥാപിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026