Friday, 13 November 2026 About Us · Contact Us

2024ൽ ഒബാമക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ആദ്യ സ്ഥാനത്ത് ഈ ചിത്രം; മലയാളികൾക്കും അഭിമാനിക്കാം

In 2024 This Film Ranks First In Obamas Favorite Movies - 2024ൽ ഒബാമക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ആദ്യ സ്ഥാനത്ത് ഈ ചിത്രം; മലയാളികൾക്കും അഭിമാനിക്കാം

അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ 2024ൽ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ടു. ഇതിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് കാനിൽ ഗ്രാന്റ് പ്രീ പുരസ്‌കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രമാണ്. മലയാളി താരങ്ങളായ ദിവ്യ പ്രഭയും കനി കുസൃതിയും മുഖ്യവേഷങ്ങളിലെത്തിയ സിനിമയാണിത്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോൾഡൻ ഗ്ലോബ് നോമിനേഷൻ അടക്കം നേടിയിട്ടുണ്ട്. ഒബാമ പുറത്തുവിട്ട സിനിമകളുടെ പട്ടിക 1 ഓൾ വി ഇമാജിൻ ആസ് ലൈറ്റ് 2 കോൺക്ലേവ് 3 ദി പിയാനോ ലെസൺ 4 ദി പ്രോമിസിഡ് ലാൻഡ് 5 ദി സീഡ് ഓഫ് ദി സീക്രട്ട് ഫിഗ് 6 ഡ്യൂൺ 2 7 അനോറ 8 ദിദി 9 ഷുഗർ കെയ്ൻ 10 ദി കംപ്ലീറ്റ് അൺനോൺ കനി കുസൃതി, ദിവ്യ പ്രഭ എന്നിവർക്ക് പുറമെ അസീസ് നെടുമങ്ങാട്, ഛായ ഖദം എന്നിവരും ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ചിത്രം

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026