നസ്റല്ലയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്തിരിക്കുമെന്ന് ഇറാൻ; അഞ്ച് ദിവസം ദുഃഖാചരണം
ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി. വെള്ളിയാഴ്ച ബെയ്റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി കൊല്ലപ്പെട്ടത്. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഹിസ്ബുല്ല നസ്റല്ലയുടെ മരണത്തെ തുടർന്ന് ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ചരിത്രപരമായ വഴിത്തിരിവാണെന്നായിരുന്നു ഹസൻ നസ്റല്ലയുടെ വധത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇരകൾക്ക് നീതി ലഭിച്ചെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത് ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ വെടിവെപ്പ് തുടരുകയാണെന്ന് ലബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ നടന്ന ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. 200 പേർക്ക് പരുക്കേറ്റു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇറാനുമേലുള്ള സൈനിക നീക്കം താത്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്; ‘ഉടൻ ധാരണയിലെത്തുമെന്ന്’ പ്രതീക്ഷ

ഇറാനെതിരെ വീണ്ടും യുഎസ് വ്യോമാക്രമണം; നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടെന്ന് ടെഹ്റാൻ

എന്നെ വധിച്ചാൽ ചരിത്രത്തിലില്ലാത്തവിധം ഇറാനെ ബോംബിട്ടു തകർക്കുക; തിരിച്ചടിക്ക് ഉത്തരവിട്ട് ട്രംപ്: ഇസ്രായേലിന്റെ രഹസ്യവിവരങ്ങൾ തള്ളി

പരമോന്നത നേതാവിന്റെ ശവസംസ്കാര ചടങ്ങുകൾക്കിടെ യുഎസ്-ഇറാൻ മിസൈലാക്രമണം ശക്തം

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം: ഇറാനിൽ ശക്തമായ തിരിച്ചടി നൽകി അമേരിക്ക
