Friday, 13 November 2026 About Us · Contact Us

മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ: പ്രകടനമില്ലെങ്കിൽ ആനുകൂല്യമില്ല

Mass Layoffs At Microsoft No Performance No Benefits - മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ: പ്രകടനമില്ലെങ്കിൽ ആനുകൂല്യമില്ല

ടെക് ഭീമനായ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി കൂട്ടപ്പിരിച്ചുവിടലുകൾ ആരംഭിച്ചിരിക്കുന്നു. കമ്പനിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാത്ത ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടികളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതിനെത്തുടർന്ന് മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങി ജോലിയിൽ ഏറ്റവും കുറഞ്ഞ പ്രകടന നിലവാരവും പ്രതീക്ഷകളും നിറവേറ്റാത്തതിനാലാണ് കമ്പനിയിൽ നിന്ന് പിരിച്ചുവിടുന്നതെന്ന് കത്തിൽ പറയുന്നുണ്ട്. ഈ കത്ത് ലഭിച്ചവരെല്ലാം ഉടൻതന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെടും. കത്ത് ലഭിച്ചവർക്ക് ഏത് നിമിഷവും മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറുകൾ, അക്കൗണ്ടുകൾ, കെട്ടിടങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനവും നഷ്ടമാകും പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് കമ്പനിയിൽ നിന്ന് ലഭിക്കുന്ന ഒരു ആനുകൂല്യങ്ങളും ലഭിക്കുകയില്ലെന്ന് ജീവനക്കാർക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്. പിരിച്ചുവിടപ്പെട്ടവർ ഭാവിയിൽ മൈക്രോസോഫ്റ്റിൽ ജോലിക്ക് അപേക്ഷിച്ചാൽ അവരുടെ മുൻ പ്രകടനങ്ങൾ വിലയിരുത്തിയാകും നിയമനം ഉണ്ടാകുക. കമ്പനിയുടെ കാർഡുകൾ, മൈക്രോസോഫ്റ്റ് ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ ഉൾപ്പെടെ കമ്പനിയുടെ എല്ലാ സ്വത്തുക്കളും തിരികെ നൽകണമെന്നും ജീവനക്കരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് ലഭിച്ചവർ പിരിഞ്ഞു പോകുമ്പോൾ യാതൊരു വിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുകയില്ലയെന്ന് കമ്പനി പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026