ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ നിർമിച്ച് ഉത്തരകൊറിയ; സാറ്റ്ലൈറ്റ് ചിത്രങ്ങൾ പുറത്ത്
ചരിത്ര നേട്ടവുമായി ഉത്തര കൊറിയ. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ നിർമിച്ചിരിക്കുകയാണ് ഉത്തര കൊറിയ. നാമ്പോ കപ്പല്‍ നിര്‍മാണ കേന്ദ്രത്തിലാണ് കപ്പൽ നിർമിക്കുന്നത്. നിർമാണത്തിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. നിലവിലുള്ള സൈനീക ശേഖരത്തിലുള്ള കപ്പലുകളെക്കാളും ഇരട്ടി വലിപ്പമുള്ള യുദ്ധകപ്പലാണ് ഒരുങ്ങുന്നതെന്നതാണ് യുഎസ് തിങ് ടാങ്ക് റിപ്പോര്‍ട്ട്. ഏപ്രിൽ 6 നാണ് കപ്പൽ നിർമാണത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്. ഏകദേശം 140 മീറ്ററാണ് കപ്പലിന്റെ നീളം കണക്കാക്കുന്നത്. കപ്പലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്ന് അമേരിക്ക കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍റ്റജിക് ആന്‍ഡ് ഇന്റര്‍നാണല്‍ സ്റ്റഡീസ് അറിയിച്ചു. കരയിലും കടലിലുമുള്ള ആക്രമണങ്ങളെ നേരിടാൻ ഈ യുദ്ധക്കപ്പിലിന് സാധിക്കുമെന്നാണ് സൂചന.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
