മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരം; കൃത്രിമശ്വാസം നൽകുന്നു

കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. രണ്ട് തവണ ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നൽകുന്നതായി വത്തിക്കാൻ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടുമാണ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്. 17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സിൽ തുടരുകയാണ് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നു ബ്രോങ്കൈറ്റിസിനുള്ള ചികിത്സക്കും പരിശോധനകൾക്കുമായി ഫെബ്രുവരി 14നാണ് റോമിലെ ആശുപത്രിയിൽ മാർപാപ്പയെ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ കടുത്ത അണുബാധയെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Tags

Share this story