Saturday, 14 November 2026 About Us · Contact Us

യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച; യുഎസ്‌ റഷ്യന്‍ ചര്‍ച്ച ഇന്ന് സൗദിയില്‍: യുക്രെയ്‌ന് ക്ഷണമില്ല

Talks To End The War Us Russia Talks In Saudi Arabia Today - യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച; യുഎസ്‌ റഷ്യന്‍ ചര്‍ച്ച ഇന്ന് സൗദിയില്‍: യുക്രെയ്‌ന് ക്ഷണമില്ല

യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്‌ന് ക്ഷണമില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ന് സൗദി അറേബ്യയില്‍ വെച്ചാണ് റഷ്യ- യുഎസ് ചര്‍ച്ച നടക്കുക. യുഎസിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. റഷ്യയുമായി ചര്‍ച്ച നടത്തുമ്പോള്‍ യുക്രെയ്‌നും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ് നേരത്തെ പറഞ്ഞിരുന്നു. യുക്രെയ്‌നുമായി ആലോചിക്കാതെയുളള സമാധാന ഉടമ്പടി അംഗീകരിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ്, വൈറ്റ് ഹൗസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് തുടങ്ങിയവരാണ് സൗദി അറേബ്യയിലേക്ക് പോകുന്നത്. റഷ്യയില്‍ നിന്ന് ആരാണ് പങ്കെടുക്കുന്നത് വ്യക്തമല്ല. സമാധാനം കൊണ്ടുവരുന്നതിനും സംഘര്‍ഷങ്ങല്‍ അവസാനിപ്പിക്കുന്നതിനുമാണ് ചര്‍ച്ച നടത്തുന്നതെന്ന് യുഎസ് പ്രതിനിധി മൈക്കല്‍ മക്കോള്‍ മാധ്യമങ്ങളോട് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളുടെ യോഗവും ഇന്ന് പാരീസില്‍ നടക്കും. സമാധാന ചര്‍ച്ചകളില്‍ നിന്നും യൂറോപ്പിനെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് യോഗം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉച്ചകോടിയിലേക്ക് യൂറോപ്യന്‍ നേതാക്കളെ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026