Saturday, 14 November 2026 About Us · Contact Us

തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചെന്നു ട്രംപ്; പ്രധാനമന്ത്രി വിശദീകരിക്കണമെന്നു കോൺഗ്രസ്

Trump Says India Has Agreed To Reduce Tariffs Congress Asks - തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചെന്നു ട്രംപ്; പ്രധാനമന്ത്രി വിശദീകരിക്കണമെന്നു കോൺഗ്രസ്

വാഷിങ്‌ടണ്‍, ന്യൂഡൽഹി: അമെരിക്കൻ ഉത്പന്നങ്ങൾക്കുള്ള ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫിസിൽ നിന്നു ടിവിയിലൂടെ നടത്തിയ പ്രസംഗത്തിലാണു വെളിപ്പെടുത്തൽ. ഉയർന്ന തീരുവ മൂലം ഇന്ത്യയിൽ എന്തെങ്കിലും വിറ്റഴിക്കുന്നത് അസാധ്യമാണ്. അവർ അക്കാര്യം സമ്മതിച്ചു. തങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് അവർക്ക് മനസിലായപ്പോൾ തീരുവ കുറയ്ക്കാൻ സമ്മതിച്ചു- ട്രംപ് പറഞ്ഞു. യുഎസ് ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് മേൽ തുല്യമായ തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്കെതിരേ രൂക്ഷ വിമർശനമുയർത്തിയ ട്രംപ് ഏപ്രിൽ രണ്ടു മുതൽ കൂടുതൽ രാജ്യങ്ങൾക്കെതിരേ അധിക തീരുവ ചുമത്തുമെന്നും അമേരിക്കയെ ചൂഷണം ചെയ്യുന്നത് ഇനി സഹിക്കില്ലെന്നും പറഞ്ഞിരുന്നു. ചൈന, ക്യാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കെതിരേ ട്രംപ് ഭരണകൂടം തീരുവയുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു മറുപടിയായി ചൈന, യുഎസ് ഉത്പന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ചു അതേസമയം, ട്രംപിന്‍റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോൺഗ്രസ് രംഗത്തെത്തി. തീരുവ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് പാർലമെന്‍റ് സമ്മേളനത്തിൽ പ്രധാനമന്ത്രി വിശദീകരിക്കണമെന്നു കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു. വാണിജ്യമന്ത്രി പീയൂഷ് ഗോയൽ വാഷിങ്ടണിൽ യുഎസ് നേതൃത്വവുമായി ചർച്ച നടത്തുമ്പോഴാണ് ഇന്ത്യ നികുതി കുറയ്ക്കുമെന്നു ട്രംപ് പറയുന്നതെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026