ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കൾ; ഒപ്പമുണ്ടെന്ന് ട്രംപും പുടിനും
പഹൽഗാം ഭീകരാക്രമണത്തിൽ വേദനിച്ച് നിൽക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കൾ. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യയ്ക്കുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കാശ്മീരിൽ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് അറിയിച്ചു രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിളിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ക്രൂരകൃത്യത്തിന് ആർക്കും ന്യായീകരവും നൽകാനാകില്ല. ഈ ആക്രമണത്തിന്റെ സൂത്രധാരൻമാരെയും ഇത് നടത്തിയവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അവർ കടുത്ത ശിക്ഷ അർഹിക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞു. ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയാണ് ആക്രമണം നടന്നത്. 28 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പത്തിലധികം പേർ പരുക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവരിൽ 27 പേരും പുരുഷൻമാരാണ്
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
