ഹൂതി നിയന്ത്രിത പ്രദേശങ്ങൾ പിടിച്ചെടുക്കാൻ വൻ സൈനിക നീക്കവുമായി യെമൻ; പ്രഖ്യാപനവുമായി പ്രസിഡന്റ് റഷാദ് അൽ-അലിമി: സൗദി സഖ്യസേനയുടെ പിന്തുണ

റാഷാദ് അൽ അലിമി

ഏഡൻ: ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് വൻ സൈനിക നീക്കം പ്രഖ്യാപിച്ച് യെമൻ ഗവണ്മെന്റ്. യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ റഷാദ് അൽ-അലിമിയാണ് ടെലിവിഷൻ സന്ദേശത്തിലൂടെ സൈനിക നടപടികൾ ആരംഭിച്ചതായി പ്രഖ്യാപിച്ചത്.

​രാജ്യത്തെ ക്രമസമാധാനവും ഭരണസംവിധാനങ്ങളും പുനഃസ്ഥാപിക്കുന്നതിനും ഹൂതി അധിനിവേശത്തിൽ നിന്ന് പ്രദേശങ്ങൾ സ്വതന്ത്രമാക്കുന്നതിനുമാണ് ഈ നിർണ്ണായക നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനുള്ള എല്ലാ രാഷ്ട്രീയ-സമാധാന ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് സൈനിക നടപടിയല്ലാതെ മറ്റ് വഴികളില്ലെന്ന തീരുമാനത്തിൽ സർക്കാരെത്തിയത്.

​റെഡ് സീ മേഖലയിലെ തന്ത്രപ്രധാനമായ ചില വഴികളും പ്രദേശങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഹൂതികൾ പിടിച്ചെടുത്തതിനെ തുടർന്ന് യെമനിൽ പോരാട്ടം കടുത്തിരുന്നു. തായിസ് (Taiz) മേഖലയിലടക്കം സർക്കാർ സൈന്യവും ഹൂതികളും തമ്മിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാരിന് സൗദി സഖ്യസേനയുടെ പിന്തുണയുണ്ട്.

Tags

Share this story