Gulf
ഒമാനിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 3.3 തീവ്രത രേഖപ്പെടുത്തി
ഒമാനിൽ നേരിയ ഭൂചലനം. ഇന്നലെ രാത്രിയാണ് സംഭവം. സൂറിൽ നിന്ന് 51 കിലോമീറ്റർ അകലെ നോർത്ത് ഈസ്റ്റ് ഒമാൻ കടലിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്.
റിക്ടർ സ്‌കൈയിലിൽ 3.3 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. പ്രാദേശിക സമയം ഇന്നലെ രാത്രി 8.51ന് ആയിരുന്നു ഭൂചലനം.