National
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; ചമോലിയിൽ നിരവധി പേരെ കാണാതായി

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലിയിലെ തരാലിയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. നിരവധി പേരെ കാണാതായെന്നാണ് വിവരം. തരാലി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വീടുൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചു
രക്ഷാപ്രവർത്തനം തുടരുകയാണ്. ജില്ലാ കലക്ടറും ദുരന്തനിവാരണ സേനാംഗങ്ങളും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. മേഖലയിൽ കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നുച്ച വരെ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്
മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. ഉത്തരകാശിയിലെ ദബ്രാനി മേഖലയിൽ ഗംഗോത്രി ഹൈവേയിൽ മണ്ണിടിഞ്ഞ് വീണ് ബുധനാഴ്ച രണ്ട് പേർ മരിച്ചിരുന്നു.