ഹമാസ് മേധാവിയുടെ കൊലപാതകം: തിരിച്ചടിക്കുമെന്ന് ഇറാൻ, ചർച്ചക്ക് ഇനി ഇടമില്ല
ഹമാസ് മേധാവി യഹ്യ സിൻവറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാൻ. പ്രതിരോധം ശക്തിപ്പെടുത്തും എന്ന് ഇറാൻ വാർത്താക്കുറിപ്പ് ഇറക്കി. പലസ്തീൻ വിമോചനത്തിനായി യഹ്യ നടത്തിയ പോരാട്ടം യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാകും. അധിനിവേശവും ആക്രമണവും നിലനിൽക്കുന്നിടത്തോളം കാലം പ്രതിരോധവും നിലനിൽക്കും രക്തസാക്ഷികൾ മരിക്കുന്നില്ല. അവർ ജീവിച്ചിരിക്കുന്നവർക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി. തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ സൈന്യവും രംഗത്തെത്തി. സമാധാനത്തിനോ ചർച്ചക്കോ ഇനി ഇടമില്ല. നമ്മൾ വിജയം നേടും. അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കുമെന്ന് ഇറാൻ സൈന്യം പ്രതികരിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇറാനുമേലുള്ള സൈനിക നീക്കം താത്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്; ‘ഉടൻ ധാരണയിലെത്തുമെന്ന്’ പ്രതീക്ഷ

ഇറാനെതിരെ വീണ്ടും യുഎസ് വ്യോമാക്രമണം; നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടെന്ന് ടെഹ്റാൻ

എന്നെ വധിച്ചാൽ ചരിത്രത്തിലില്ലാത്തവിധം ഇറാനെ ബോംബിട്ടു തകർക്കുക; തിരിച്ചടിക്ക് ഉത്തരവിട്ട് ട്രംപ്: ഇസ്രായേലിന്റെ രഹസ്യവിവരങ്ങൾ തള്ളി

പരമോന്നത നേതാവിന്റെ ശവസംസ്കാര ചടങ്ങുകൾക്കിടെ യുഎസ്-ഇറാൻ മിസൈലാക്രമണം ശക്തം

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം: ഇറാനിൽ ശക്തമായ തിരിച്ചടി നൽകി അമേരിക്ക
