Friday, 13 November 2026 About Us · Contact Us

ദേശീയ ദിനം; ബഹ്‌റൈനിന് യുഎഇ പ്രസിഡന്റിന്റെ ആശംസ

Uae Presidents Greetings To Bahrain On National Day - ദേശീയ ദിനം; ബഹ്‌റൈനിന് യുഎഇ പ്രസിഡന്റിന്റെ ആശംസ

അബുദാബി: ബഹ്‌റൈന്‍ ദേശീയ ദിനം പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആശംസകള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ശൈഖ് മുഹമ്മദ് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസക്കും അവിടുത്തെ ജനതക്കും അഭിനന്ദനം അറിയിച്ചത്. ഈ ശുഭദിനത്തില്‍ എന്റെ സഹോദരനായ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസക്കും അവിടുത്തെ ജനങ്ങള്‍ക്കും അഭിനന്ദനം അറിയിക്കുകയാണ്. ഇരു രാജ്യങ്ങളും സൗഹൃദത്തിന്റേതായ ആഴത്തിലുള്ള ബന്ധം പങ്കിടുന്നുണ്ട്. നമ്മളും രാജ്യങ്ങളും മേഖലയുമെല്ലാം നടന്നുകൊണ്ടിരിക്കുന്ന വികസങ്ങളുടെ കാര്യത്തിലും വീക്ഷണങ്ങളാലുമെല്ലാം ഐക്യത്തിലാണെന്നുമായിരുന്നു യുഎഇ പ്രസിഡന്റ് എക്‌സില്‍ കുറിച്ച വരികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ബഹ്‌റൈന്‍ ഭരണാധികാരിക്കും ജനങ്ങള്‍ക്കും ദേശീയ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു. എക്‌സിലൂടെയാണ് ആശംസകള്‍ കൈമാറിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026