എമിറേറ്റ്സ് റോഡില്‍ ജനുവരി ഒന്നുമുതല്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
ദുബൈ: എമിറേറ്റ്സ് റോഡില്‍ അല്‍ അവീര്‍ സ്ട്രീറ്റിനും ഷാര്‍ജക്കും ഇടയില്‍ ജനുവരി ഒന്നുമുതല്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. വൈകിയിട്ട് 5.30 മുതല്‍ രാത്രി എട്ടുവരെയുള്ള സയത്തേക്കാണ് നിയന്ത്രണം കൊണ്ടുവരുന്നത്. ദുബൈയിലെ പ്രധാന റോഡുകളില്‍ ട്രക്ക് ഗതാഗത നിയന്ത്രണം കൂടുതല്‍ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ രാവിലെയും വൈകിയിട്ടും ട്രക്ക് നിരോധനം നടപ്പാക്കിയിരുന്നു. അടുത്ത വര്‍ഷം ഈ നിയന്ത്രണ രീതി ഷാര്‍ജയിലെ എമിറേറ്റ്സ് റോഡിലേക്കും നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. റോഡുകളിലെ സ്വകാര്യ വാഹനങ്ങളുടെ തിരക്ക് കുറക്കാനും റോഡിന്റെ ശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് ദുബൈ അധികൃതര്‍ നല്കുന്ന വിശദീകരണം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
