Friday, 13 November 2026 About Us · Contact Us

ലോകത്തില്‍ ആദ്യമായി വിനോദസഞ്ചാരികള്‍ക്ക് വാറ്റ് റീഫണ്ട് സംവിധാനവുമായി യുഎഇ

Uae Introduces Worlds First Vat Refund System For Tourists - ലോകത്തില്‍ ആദ്യമായി വിനോദസഞ്ചാരികള്‍ക്ക് വാറ്റ് റീഫണ്ട് സംവിധാനവുമായി യുഎഇ

ദുബായ്: പല മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുഎഇ ഭരണ നേതൃത്വം മറ്റൊരു പുതിയ പദ്ധതിയുമായി എത്തി ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. യുഎഇയില്‍ താമസിക്കുന്ന സമയത്ത് വിനോദസഞ്ചാരികള്‍ നടത്തുന്ന ഇ-കൊമേഴ്‌സ് റീട്ടെയില്‍ പര്‍ച്ചേസുകള്‍ക്കായി പുതിയ വാറ്റ് റീഫണ്ട് സംവിധാനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചാണ് ലോക സാമ്പത്തിക രംഗത്തെ യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റി (എഫ്ടിഎ) ഞെട്ടിച്ചിരിക്കുന്നത്. ലോകത്തില്‍ ഇത്തരത്തില്‍ നടപ്പാക്കപ്പെടുന്ന ആദ്യ പദ്ധതിയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി തിരികെ നല്‍കുന്നതാണ് പുതിയ സംവിധാനം. യുഎഇയില്‍ സന്ദര്‍ശക വിസകളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അവരുടെ മടക്കയാത്രയില്‍ വിമാനത്താവളങ്ങളില്‍ നിന്നു വാറ്റ് നികുതി തിരികെ നല്‍കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ റജിസ്റ്റര്‍ ചെയ്ത ഇ കൊമേഴ്സ് സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കും വിനോദസഞ്ചാരികള്‍ക്ക് വാറ്റ് റീഫണ്ടിനു വേണ്ടിയുള്ള അപേക്ഷ നല്‍കാം. ഇതിനായി യാത്രാരേഖകളും വ്യക്തി വിവരങ്ങളും നല്‍കണം. ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ സമയത്തു സന്ദര്‍ശക വീസയിലാണെന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് ഇവ നല്‍കുന്നത്. യോഗ്യത തെളിയിക്കപ്പെട്ടാല്‍, രാജ്യം വിടുമ്പോള്‍ ഈടാക്കിയ വാറ്റ് നികുതി തിരികെ നല്‍കും. വാറ്റ് റീഫണ്ട് നല്‍കുന്ന ഏജന്‍സിയായ പ്ലാനറ്റ് വഴിയാണ് ഓണ്‍ലൈന്‍ പര്‍ച്ചേസിന്റെ നികുതിയും തിരികെ നല്‍കുകയെന്ന് എഫ്ടിഎ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026