Friday, 13 November 2026 About Us · Contact Us

ഷാര്‍ജ പൊലിസിന്റെ പുതിയ ആസ്ഥാനം ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

Sharjah Ruler Inaugurates New Headquarters Of Sharjah - ഷാര്‍ജ പൊലിസിന്റെ പുതിയ ആസ്ഥാനം ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: ഷാര്‍ജ പൊലിസിന്റെ പുതിയ ആസ്ഥാനം ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ആസ്ഥാനത്തെത്തി വയര്‍ലെസിലൂടെ പട്രോളിങ് സംഘാംഗങ്ങളുമായി സംസാരിച്ചാണ് ശൈഖ് ഡോ. സുല്‍ത്താന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. നിയമം നടപ്പാക്കുമ്പോള്‍ പ്രത്യേകിച്ചും അറസ്റ്റ് ഉള്‍പ്പെടയുള്ളവ രേഖപ്പെടുത്തുമ്പോള്‍ കടുത്ത ജാഗ്രത കാണിക്കണമെന്ന് ഷാര്‍ജ ഭരണാധികാരി ഓര്‍മിപ്പിച്ചു. എന്റെ മകനും ഷാര്‍ജയിലെ പല റോഡുകളിലും സ്ഥലങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു, നിങ്ങളുടെ ജോലിയെ പിന്തുണക്കുന്നു. നിയമപാലനത്തില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ സുരക്ഷിതത്വം ആശംസിക്കുന്നു. രാജ്യത്തെയും ജനങ്ങളെയും സുരക്ഷിതരായി നിലനിര്‍ത്തുന്നത് നിങ്ങളുടെ മഹത്തായ സേവനമാണെന്നും ശൈഖ് ഡോ. സുല്‍ത്താന്‍ വ്യക്തമാക്കി. ഷാര്‍ജ ഭരണാധികാരിയുടെ ശബ്ദം നൂറുകണക്കായ പട്രോള്‍ ഓഫിസര്‍മാരുടെയും ഫീല്‍ഡിലുള്ള പൊലിസുകാരുടെയും വയര്‍ലെസുകളിലേക്ക് തല്‍ക്ഷണം എത്തുകയായിരുന്നു. പലരേയും ഭരണാധികാരിയുടെ ശബ്ദം അക്ഷരാര്‍ഥത്തില്‍അമ്പരപ്പിക്കുകതന്നെ ചെയ്തു. ഷാര്‍ജ പൊലിസ് ജനറല്‍ കമാന്റ് ആന്റ് ഓപറേഷന്‍സ് സെന്ററാണ് ശൈഖ് ഡോ. സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026