Friday, 13 November 2026 About Us · Contact Us

‘യു ആര്‍ ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ തിംങ്’; അധികാരത്തിന്റെ 19ാം വാര്‍ഷികത്തില്‍ ഭാര്യയുടെ പിന്തുണയെ പ്രകീര്‍ത്തിച്ച് ശൈഖ് മുഹമ്മദ്

You Are The Most Beautiful Thing Sheikh Mohammed Praises - 'യു ആര്‍ ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ തിംങ്'; അധികാരത്തിന്റെ 19ാം വാര്‍ഷികത്തില്‍ ഭാര്യയുടെ പിന്തുണയെ പ്രകീര്‍ത്തിച്ച് ശൈഖ് മുഹമ്മദ്
'യു ആര്‍ ദ മോസ്റ്റ് ബ്യൂട്ടിഫുള്‍ തിംങ്'; അധികാരത്തിന്റെ 19ാം വാര്‍ഷികത്തില്‍ ഭാര്യയുടെ പിന്തുണയെ പ്രകീര്‍ത്തിച്ച് ശൈഖ് മുഹമ്മദ്

ദുബൈ: അധികാരത്തില്‍ എത്തിയതിന്റെ 19ാം വാര്‍ഷികത്തില്‍ ഭാര്യ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമിന്റെ പിന്തുണക്ക് പ്രശംസ വാരിക്കോരിച്ചൊരിഞ്ഞ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. തന്റെ ജീവിതത്തിലെ ഏറ്റവും ഭംഗിയുള്ള വസ്തുവെന്നാണ് ശൈഖ് മുഹമ്മദ് ഭാര്യയെ വിശേഷിപ്പിച്ചത്. ‘എനിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കുന്ന വ്യക്തിയാണ്, സഹയാത്രികയും അത്താണിയും ശൈഖുമാരുടെ മാതാവും ദുബൈയുടെ ആത്മാവുമാണവര്‍. ഏറ്റവും അനുകമ്പയുള്ളവരും ഉദാരയും സഹജീവി സ്‌നേഹം വേണ്ടുവോളം ഉള്ളവരുമാണ്. എന്റെ വീടിന്റെ നെടുംതൂണാണ്. കുടുംബത്തിന്റെ ആധാരശിലയാണ്. ജീവിത്തില്‍ എല്ലായിപ്പോഴും ഏത് ഘട്ടത്തിലും പിന്തുണച്ച് കൂടെനിന്നവരുമാണ്. ഞങ്ങളുടെ സ്‌നേഹം എന്നും നിലനില്‍ക്കട്ടെ. എന്റെ ഏറ്റവും വലിയ ആഗ്രഹം ദൈവം അവരെ രക്ഷിക്കുകയും സന്തോഷവതിയായി എന്നും ഇരിക്കാന്‍ പ്രാപതയാക്കട്ടേയുമെന്നതാണ്. ശൈഖ് മുഹമ്മദ് എക്‌സില്‍ വികാരഭരിതനായി കുറിച്ച വരികളാണിത്. 2006 ജനുവരി നാലിന് ആയിരുന്നു ശൈഖ് മുഹമ്മദ് ദുബൈയുടെ ഭരണാധികാരിയായി അധികാരമേറ്റത്. അധികാര ലബ്ധ്ിയുടെ സവിശേഷ ദിനത്തിലാണ് ശൈഖ് മുഹമ്മദ് ഭാര്യയും ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മാതാവുമായ ശൈഖ ഹിന്ദിനെ പ്രത്യേകമായി പ്രശംസകളിലൂടെ ആദരം അറിയിച്ചത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026