Friday, 13 November 2026 About Us · Contact Us

90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രായേൽ; ജയിലിന് പുറത്ത് സംഘർഷം, ഏഴ് പേർക്ക് പരുക്ക്

Israel Freed 90 Palestinians Clash Outside The Jail Seven - 90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രായേൽ; ജയിലിന് പുറത്ത് സംഘർഷം, ഏഴ് പേർക്ക് പരുക്ക്

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ ധാരണപ്രകാരം പലസ്തീനികളെ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇസ്രായേൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫർ സൈനിക ജയിലിൽ നിന്ന് 90 പേരെയാണ് വിട്ടയച്ചത്. മോചനം പ്രതീക്ഷിച്ച് ജയിൽ പരിസരത്ത് തടവുകാരുടെ ബന്ധുക്കൾ തടിച്ചുകൂടിയിരുന്നു. ഇവരെ പിരിച്ചുവിടാൻ സുരക്ഷാ സേന ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു വെടിനിർത്തലിന്റെ ആദ്യ ദിവസം തന്നെ 90 പേരെയും മോചിപ്പിക്കുമെന്ന് ഇസ്രായേൽ ഉറപ്പ് നൽകിയിരുന്നു. ഹമാസ് മോചിപ്പിച്ച ഇസ്രായേലി വനിതാ തടവുകാർ കുടുംബാംഗങ്ങളെ കണ്ടു. 15 മാസം നീണ്ടുനിന്ന യുദ്ധത്തിനാണ് വെടിനിർത്തൽ കരാറോടെ അവസാനമാകുനനത്. യുദ്ധത്തിൽ കുട്ടികളടക്കം ആയിരങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. നവംബർ 7ന് താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നു. ഏഴ് ദിവസത്തെ വെടിനിർത്തലിനിടെ ബന്ദികളെ പരസ്പരം കൈമാറുകയും ചെയ്തു. എന്നാൽ ഡിസംബർ ഒന്ന് മുതൽ ഇസ്രായേൽ ആക്രമണം വീണ്ടും ശക്തമാക്കുകയായിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026