Friday, 13 November 2026 About Us · Contact Us

അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി തുടങ്ങി ട്രംപ് ഭരണകൂടം; 538 പേരെ അറസ്റ്റ് ചെയ്ത് നാടുകടത്തി

Trump Administration Begins Action Against Illegal - അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി തുടങ്ങി ട്രംപ് ഭരണകൂടം; 538 പേരെ അറസ്റ്റ് ചെയ്ത് നാടുകടത്തി

യുഎസിൽ ട്രംപ് ഭരണകൂടം അധികാരത്തിൽ വന്നതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടികൾ തുടങ്ങി. രാജ്യത്തേക്ക് അനധികൃതമായി കുടിയേറിയ 538 അഭയാർഥികളെ അറസ്റ്റ് ചെയ്ത് സൈനിക വിമാനത്തിൽ നാടുകടത്തിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ ഭീകരരും വിവിധ ക്രിമിനൽ കുറ്റങ്ങൾക്ക് നടപടി നേരിടുന്നവരും ഉണ്ടെന്ന് വൈറ്റ് ഹൗസ് സെക്രട്ടറി കരോളിനെ ലീവിറ്റ് പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 20ന് അധികാരമേറ്റതിന് ശേഷം അമേരിക്കൻ ജനതയെ അധിനിവേശത്തിൽ നിന്ന് സംരക്ഷിക്കുക എന്നതുൾപ്പെടെ വിവിധ എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ, അമേരിക്കയിൽ അഭൂതപൂർവമായ അനധികൃത കുടിയേറ്റം ഉണ്ടായതായി ഉത്തരവിൽ പറയുന്നു. ഇത്തരം കുടിയേറ്റക്കാർ രാജ്യത്തിന്റെ ദേശീയ സുരക്ഷക്കും പൊതു സുരക്ഷക്കും ഭീഷണിയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അനുമതിയില്ലാതെ രാജ്യത്ത് പ്രവേശിക്കുകയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കുന്നതിനും നാടുകടത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന ബില്ലിന് യുഎസ് കോൺഗ്രസ് ഇന്നലെ അംഗീകാരം നൽകിയിരുന്നു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026