Saturday, 14 November 2026 About Us · Contact Us

ജനകീയനായ മാർപാപ്പ അനശ്വരതയിലേക്ക് മടങ്ങുന്നു; സംസ്‌കാര ചടങ്ങുകൾക്ക് തുടക്കം

Popular Pope Returns To Immortality Funeral Rites Begin - ജനകീയനായ മാർപാപ്പ അനശ്വരതയിലേക്ക് മടങ്ങുന്നു; സംസ്‌കാര ചടങ്ങുകൾക്ക് തുടക്കം

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾക്ക് തുടക്കമായി. പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക്(ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആണ് ചടങ്ങുകൾക്ക് തുടക്കമായത്. മാർപാപ്പയുടെ ഭൗതിക ദേഹം അടങ്ങുന്ന പേടകം ഇരുവശത്തുമായി അണിനിരന്ന കർദിനാൾമാരുടെ മധ്യത്തിലൂടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്ന് പുറത്ത് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിച്ചു. സംസ്‌കാര ചടങ്ങിന്റെ ഭാഗമായുള്ള ഗാനശുശ്രൂഷയാണ് ഇപ്പോൾ നടക്കുന്നത്. വിശുദ്ധ കുർബാനക്ക് ശേഷം വിശ്വാസികൾക്കായുള്ള ദിവ്യ കാരുണ്യ വിതരണം നടക്കും. രാഷ്ട്രത്തലവൻമാരും വൈദികരും വിശ്വാസികളും അടക്കം ആയിരങ്ങളാണ് മാർപാപ്പക്ക് വിട ചൊല്ലാനായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ തടിച്ചു കൂടിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്‌കാര ചടങ്ങുകൾ തൽസമയം കാണുന്നതിനായി സ്‌ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ചത്വരത്തിലെ ചടങ്ങുകൾക്ക് ശേഷം ഭൗതിക ശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്ന് നാല് കിലോമീറ്റർ അകലെ സെന്റ് മേരി മേജർ ബസലിക്കയിലേക്ക് കൊണ്ടുപോകും. ഇവിടെയാണ് മാർപാപ്പയുടെ ഭൗതികദേഹം അടക്കം ചെയ്യുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

22 മണിക്കൂർ മുൻപ്
ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026