ജപ്പാനിൽ യുഎസ് വ്യോമത്താവളത്തിൽ സ്ഫോടനം; നാല് ജാപ്പനീസ് സൈനികർക്ക് പരുക്ക്
ജപ്പാനിൽ യുഎസ് വ്യോമത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരുക്ക്. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ വ്യോമത്താവളത്തിലാണ് സ്ഫോടനം. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഒകിനാവ പ്രിഫെക്ചറൽ സർക്കാരിന് കീഴിലുള്ള കഡേന വ്യോമത്താവളത്തിലെ ആയുധസംഭരണശാലയിലാണ് സ്ഫോടനം നടന്നത്. യുഎസ് സൈനികർക്ക് സ്ഫോടനത്തിൽ പരുക്കേറ്റിട്ടില്ല. രണ്ടാം ലോകയുദ്ധ കാലത്ത് പൊട്ടാതെ കിടന്ന സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കും മുമ്പ് സൂക്ഷിക്കുന്ന സ്ഥലമാണിത്. സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. രണ്ടാം ലോക മഹായുദ്ധ കാലത്തെ നൂറുകണക്കിന് ടൺ ബോംബുകൾ ഒകിനാവയിലും പരിസരത്തുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 1856 ടൺ ബോംബുകൾ ഇവിടെ പൊട്ടാതെ കിടപ്പുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
