മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം കെനിയയിൽ അപകടത്തിൽപ്പെട്ടു; ആറ് പേർ മരിച്ചു
മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം കെനിയയിൽ അപകടത്തിൽപ്പെട്ടു. ആറ് പേർ വാഹനാപകടത്തിൽ മരിച്ചതായാണ് വിവരം. ഖത്തറിൽ നിന്നാണ് സംഘം കെനിയയിലേക്ക് വിനോദയാത്രക്കായി പോയത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡുറവ പ്രവിശ്യയിൽ വെച്ച് റോഡിന് ഒരു വശത്തേക്ക് മറിയുകയായിരുന്നു. മരിച്ചവരിൽ നാല് പേർ പുരുഷൻമാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമുണ്ട്. 27 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ശക്തമായ മഴയിൽ ഇവർ സഞ്ചരിച്ച ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പിന്നാലെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
