ആക്രമിച്ചത് ഇറാന്റെ ആണവ പ്ലാന്റുകൾ; ഓപറേഷൻ റൈസിംഗ് ലയൺ പ്രഖ്യാപിച്ച് നെതന്യാഹു
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യാപക ആക്രമണങ്ങൾ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ പ്ലാന്റുകളെ. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. ആണവ പ്ലാന്റുകൾ അടക്കം ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ഇസ്രായേൽ എയർ ഫോഴ്‌സ് വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം ആക്രമണം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഓപറേഷൻ റൈസിംഗ് ലയൺ ആണ് ഇറാനെതിരെ നടക്കുന്നതെന്നും നെതന്യാഹു പറഞ്ഞു. കാലങ്ങളായി ഇസ്രായേലിനെ തകർക്കണമെന്ന ഉദ്ദേശ്യവുമായി ഇറാൻ ഭരണകൂടം മുന്നോട്ടു പോകുകയായിരുന്നു. ഇതിനായി നിരവധി ആണവ പ്ലാന്റുകളും ആണവായുധങ്ങളും അവർ നിർമിച്ചു. ഇന്ന് പുലർച്ചെയോടെ ഐഡിഎഫ് പ്രിസിസീവ് ആക്രമണം നടത്തി എന്ന് നെതന്യാഹു പറഞ്ഞു ആണവായുധ നിർമാണത്തിൽ നിന്ന് ഇറാനെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതല്ലാതെ മറ്റൊരു മാർഗവും ഞങ്ങൾക്ക് മുന്നിലില്ല. ഇത് ഞങ്ങളുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു. ഓപറേഷൻ വരും ദിവസങ്ങളിലും തുടരുമെന്നാണ് നെതന്യാഹു അറിയിച്ചത്. ആക്രമണത്തിന് പിന്നലെ ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
